Vinnaalum logabidaave

വിണ്ണാളും ലോകപിതാവേ
Year
Language

വിണ്ണാളും ലോകപിതാവേ
മണ്ണായ നിന്നുടെ മകനെ
പാപത്തിന്‍ ഇരുളില്‍ നിന്നും - നിന്‍
പാദാരവിന്ദത്തില്‍ ചേര്‍ക്കൂ. (വിണ്ണാളും)

സങ്കടമാം വന്‍ കടല്‍ തന്നില്‍
നിന്‍ കരമല്ലോ ശരണം.
നിന്‍ കഴലല്ലോ തീരം.
നീയെടുത്താലും ഭാരം.
നീയെടുത്താലും ഭാരം. (വിണ്ണാളും)

ഈയാത്മാവില്‍ നീ ചൊരിയും നിന്‍
മായിക കരുണാ പൂരം.
ദുരിതത്തിന്‍ വീധിയില്‍ നിന്നും
പറുദീസാ മാര്‍ഗം കാട്ടൂ.
ദുരിതത്തിന്‍ വീധിയില്‍ നിന്നും
പറുദീസാ മാര്‍ഗം കാട്ടൂ. (വിണ്ണാളും)

viṇṇāḽuṁ logabidāve
maṇṇāya ninnuḍĕ maganĕ
pābattin iruḽil ninnuṁ - nin
pādāravindattil serkkū. (viṇṇāḽuṁ)

saṅgaḍamāṁ van kaḍal tannil
nin karamallo śaraṇaṁ.
nin kaḻalallo tīraṁ.
nīyĕḍuttāluṁ bhāraṁ.
nīyĕḍuttāluṁ bhāraṁ. (viṇṇāḽuṁ)

īyātmāvil nī sŏriyuṁ nin
māyiga karuṇā pūraṁ.
duridattin vīdhiyil ninnuṁ
paṟudīsā mārgaṁ kāṭṭū.
duridattin vīdhiyil ninnuṁ
paṟudīsā mārgaṁ kāṭṭū. (viṇṇāḽuṁ)