Vimosanam.. kannum ketti irikkaade

വിമോചനം.. കണ്ണും കെട്ടി ഇരിക്കാതെ
Year
Language

വി ...മോ ...ച ...നം...(X6)

കണ്ണും കെട്ടിയിരിക്കാതെ
കാണ്മതു മുഴുവന്‍ ശരിയല്ല
കാക്കകള്‍ കുയിലായ്‌ മാറൂല്ലാ
തോഴാ
താടികളെല്ലാം ടാഗോറാ ?
മീശകളെല്ലാം ഭാരതിയാ ?
വേഷത്തില്‍ നീ പതറാതെ
തോഴാ
ഈ മടിയില്‍ ഘനമില്ലല്ലോ
ഭയമില്ലല്ലോ
മനസ്സില്‍ കറയില്ലല്ലോ
മറയില്ലല്ലോ
നിനച്ചത് നേടും വരെ
(കണ്ണും കെട്ടി )

വി ...മോ ...ച ...നം ...(X4)
തോഴാ ...(X4)

മാനവരെല്ലാം എന്റെ വശം
വീശും തെന്നല്‍ എന്റെ വശം
ചെല്ലക്കുരുവികള്‍ എന്റെ വശം
ചെടിയും പൂവും എന്റെ വശം
എഴൈ തമിഴര്‍ എന്റെ വശം
എന്നും തായ്ക്കുലം എന്റെ വശം
എട്ടു ദിശകളും എന്റെ വശം
അടി പതറാതെ
ഭീരുവിനെന്നും കത്തിയഭയം
വീരന്മാര്‍ക്കായുധം ശക്തിയാണേ
ഏഴകള്‍ ഒന്നായ് അണിനിരന്നാല്‍
രാജസിംഹാസനം ഞൊടിയില്‍ കയ്യില്‍ വരും
(കണ്ണും കെട്ടി )

വെളിയില്‍ പോകാന്‍ പറയണ്ടാ
ഞാന്‍ വീഴുമെന്നു കരുതണ്ടാ
തങ്കക്കാശുകള്‍ വീശിയാല്‍
ഭരണം കയ്യില്‍ കിട്ടൂല്ലാ
വെള്ളിമഴ തൂകും വെന്മേഘം
വിളംബരം കൊടുത്താല്‍ പൊഴിയില്ല
ബഹുജനം കാശിനു വഴങ്ങുകില്ലാ
അതില്‍ മയങ്ങൂല്ലാ
പുലരി വരും വേള വരെ
ഇരുളിന്റെ തേര്‍വാഴ്ച നടന്നേക്കാം
കിഴക്കുമുഖം വെളുത്തയുടന്‍
ഇരുളിന്റെ കോടി താഴും
വെളിച്ചം ചിറകടിക്കും
(കണ്ണും കെട്ടി )

vi ...mo ...sa ...naṁ...(X6)

kaṇṇuṁ kĕṭṭiyirikkādĕ
kāṇmadu muḻuvan śariyalla
kākkagaḽ kuyilāy‌ māṟūllā
toḻā
tāḍigaḽĕllāṁ ṭāgoṟā ?
mīśagaḽĕllāṁ bhāradiyā ?
veṣattil nī padaṟādĕ
toḻā
ī maḍiyil ghanamillallo
bhayamillallo
manassil kaṟayillallo
maṟayillallo
ninaccat neḍuṁ varĕ
(kaṇṇuṁ kĕṭṭi )

vi ...mo ...sa ...naṁ ...(X4)
toḻā ...(X4)

mānavarĕllāṁ ĕnṟĕ vaśaṁ
vīśuṁ tĕnnal ĕnṟĕ vaśaṁ
sĕllakkuruvigaḽ ĕnṟĕ vaśaṁ
sĕḍiyuṁ pūvuṁ ĕnṟĕ vaśaṁ
ĕḻai tamiḻar ĕnṟĕ vaśaṁ
ĕnnuṁ tāykkulaṁ ĕnṟĕ vaśaṁ
ĕṭṭu diśagaḽuṁ ĕnṟĕ vaśaṁ
aḍi padaṟādĕ
bhīruvinĕnnuṁ kattiyabhayaṁ
vīranmārkkāyudhaṁ śaktiyāṇe
eḻagaḽ ŏnnāy aṇinirannāl
rājasiṁhāsanaṁ ñŏḍiyil kayyil varuṁ
(kaṇṇuṁ kĕṭṭi )

vĕḽiyil pogān paṟayaṇḍā
ñān vīḻumĕnnu karudaṇḍā
taṅgakkāśugaḽ vīśiyāl
bharaṇaṁ kayyil kiṭṭūllā
vĕḽḽimaḻa tūguṁ vĕnmeghaṁ
viḽaṁbaraṁ kŏḍuttāl pŏḻiyilla
bahujanaṁ kāśinu vaḻaṅṅugillā
adil mayaṅṅūllā
pulari varuṁ veḽa varĕ
iruḽinṟĕ tervāḻsa naḍannekkāṁ
kiḻakkumukhaṁ vĕḽuttayuḍan
iruḽinṟĕ koḍi tāḻuṁ
vĕḽiccaṁ siṟagaḍikkuṁ
(kaṇṇuṁ kĕṭṭi )