Villaaligale

വില്ലാളികളെ
Year
Language

വില്ലാളികളെ വളര്‍ത്തിയ നാടേ
വയനാടേ വയനാടേ
വെന്നിക്കൊടികളുയര്‍ത്തിയ നാടേ
വയനാടേ വയനാടേ

പുത്തന്‍ കലവും പൊന്നരിവാളും
പൊട്ടിച്ചിരിക്കണ വയനാട്
മുത്തണിവില്ലിന്‍ വെള്ളിക്കൊലുസുകള്‍
നൃത്തം വയ്ക്കണ വയനാട്

കുരുമുളകിന്‍ പവിഴക്കിങ്ങിണി ചാര്‍ത്തിക്കൊണ്ടേ
മലമുകളിൽ പനയോലക്കുട നീർത്തിക്കൊണ്ടേ
(വില്ലാളികളെ)
പുലരികള്‍ പുഷ്പകിരീടം കെട്ടും
പുലരിപ്പൊന്മലയില്‍
ഒരു കേരളസിംഹമിതാ കേരളസിംഹമിതാ
വയനാടിൻ മാനം കാക്കണ മാനവസിംഹമിതാ
നിറപറയും നെയ്ത്താലവുമായി
വരവേല്‍ക്കുക വയനാടേ

villāḽigaḽĕ vaḽarttiya nāḍe
vayanāḍe vayanāḍe
vĕnnikkŏḍigaḽuyarttiya nāḍe
vayanāḍe vayanāḍe

puttan kalavuṁ pŏnnarivāḽuṁ
pŏṭṭiccirikkaṇa vayanāṭ
muttaṇivillin vĕḽḽikkŏlusugaḽ
nṛttaṁ vaykkaṇa vayanāṭ

kurumuḽagin paviḻakkiṅṅiṇi sārttikkŏṇḍe
malamugaḽil panayolakkuḍa nīrttikkŏṇḍe
(villāḽigaḽĕ)
pularigaḽ puṣpagirīḍaṁ kĕṭṭuṁ
pularippŏnmalayil
ŏru keraḽasiṁhamidā keraḽasiṁhamidā
vayanāḍin mānaṁ kākkaṇa mānavasiṁhamidā
niṟabaṟayuṁ nĕyttālavumāyi
varavelkkuga vayanāḍe