ആ...ആഹാഹാ....ആഹാഹാ
വിളിക്കുന്നു വിളിക്കുന്നു കണ്ണുകള്‍ പക്ഷെ
വിലക്കുന്നു വിലക്കുന്നു കയ്യുകള്‍
കളിത്തോഴീ.....കളിത്തോഴീ...
കാമദേവന്റെ കടംകഥ നീ...
വിളിക്കുന്നു വിളിക്കുന്നു കണ്ണുകള്‍ പക്ഷെ
വിലക്കുന്നു വിലക്കുന്നു കയ്യുകള്‍
കാമദേവന്റെ കടംകഥയോ
കാമുകദേവന്റെ പഴംകഥയോ
മധുരരാഗത്തിന്‍ ദീപം കൊളുത്തും
മനസ്സില്‍ തപ്പിയാല്‍ ഉത്തരം കിട്ടും
വിളിക്കുന്നു വിളിക്കുന്നു കണ്ണുകള്‍ പക്ഷെ
വിലക്കുന്നു വിലക്കുന്നു കയ്യുകള്‍
കൈകൂപ്പി ഞാന്‍ യാത്രചൊല്ലീ പക്ഷെ
കാലുകള്‍ രണ്ടും പണിമുടക്കീ
സുന്ദരീ നിന്‍ പുഞ്ചിരി എന്നെ
ഇന്ദ്രജാലത്തിന്നിരയാക്കീ....
വിളിക്കുന്നു വിളിക്കുന്നു കണ്ണുകള്‍ പക്ഷെ
വിലക്കുന്നു വിലക്കുന്നു കയ്യുകള്‍........