You are here

Viliccadaar

Title (Indic)
വിളിച്ചതാര്‌
Work
Year
Language
Credits
Role Artist
Music Raveendran
Performer KJ Yesudas
Writer Sreekumaran Thampi

Lyrics

Malayalam

വിളിച്ചതാര്.... വിളികേട്ടതാര്....
വിജനവിപിനത്തില്‍ ഈ വിജനവിപിനത്തില്‍...
മൗനത്താല്‍ മഹാകാവ്യങ്ങള്‍ പാടും മാനസസരോവരം
വിളിച്ചതും വിളികേട്ടതും മാനസസരോവരം
മാനസസരോവരം (വിളിച്ചതാര്)

ഉണര്‍ന്നതാര്... ഉണര്‍ത്തിയതാര്...
കരഞ്ഞതാര്... കരയിച്ചതാര്...
ഉതിരും കണ്ണീര്‍പ്പളുങ്കുമണിയില്‍
ഉഷസ്സിന്‍ സ്വപ്‌നം ലയിപ്പിച്ചതാര്
കരഞ്ഞതും കരയിച്ചതും മാനസസരോവരം
മാനസസരോവരം (വിളിച്ചതാര്)

പാറ പിളര്‍ന്നുണ്ടായ് പാലരുവി
കാട്ടുതീയിലും കുളിരൊഴുകി
ഉറങ്ങും ശിലയില്‍ ഉണരുന്നു രാഗം
ഈ കടങ്കഥ എഴുതുവതാര്
പഠിച്ചതും പഠിപ്പിച്ചതും മാനസസരോവരം
മാനസസരോവരം (വിളിച്ചതാര്)

English

viḽiccadār.... viḽigeṭṭadār....
vijanavibinattil ī vijanavibinattil...
maunattāl mahāgāvyaṅṅaḽ pāḍuṁ mānasasarovaraṁ
viḽiccaduṁ viḽigeṭṭaduṁ mānasasarovaraṁ
mānasasarovaraṁ (viḽiccadār)

uṇarnnadār... uṇarttiyadār...
karaññadār... karayiccadār...
udiruṁ kaṇṇīrppaḽuṅgumaṇiyil
uṣassin svap‌naṁ layippiccadār
karaññaduṁ karayiccaduṁ mānasasarovaraṁ
mānasasarovaraṁ (viḽiccadār)

pāṟa piḽarnnuṇḍāy pālaruvi
kāṭṭudīyiluṁ kuḽirŏḻugi
uṟaṅṅuṁ śilayil uṇarunnu rāgaṁ
ī kaḍaṅgatha ĕḻuduvadār
paṭhiccaduṁ paṭhippiccaduṁ mānasasarovaraṁ
mānasasarovaraṁ (viḽiccadār)

Lyrics search