പൂനിലാക്കുളക്കരയിൽ ആതിരരാവിൽ
പൂർണ്ണേന്ദുവായ് നീ തനിച്ചിരിക്കെ
(പൂനിലാക്കുളക്കരയിൽ...)
നീലവാനം മേലെനിന്നൊരായിരം മുല്ലമാലകൾ
നീട്ടി നീട്ടി നിന്നോടു പറഞ്ഞതെന്തേ - 2
പൂനിലാക്കുളക്കരയിൽ ആതിരരാവിൽ
സ്വപ്നം കതിരിട്ടൊരണിവയലുകൾ മേലെ
സ്വർണ്ണമുഖങ്ങൾ കുനിച്ചുനില്പ്പൂ
(സ്വപ്നം....)
മന്ദാരം പൂത്തു തേന്മാവും പൂത്തു - 2
സുന്ദരീ നിന്റെ മനസ്സുപോലെ
പൂനിലാക്കുളക്കരയിൽ ആതിരരാവിൽ
പൂർണ്ണേന്ദുവായ് നീ തനിച്ചിരിക്കെ
കുങ്കുമപ്പൂ ചൂടുന്ന പുലരിയ്ക്കായ്
മംഗലാതിര പാടുന്ന മനസ്സുമായി
(കുങ്കുമപ്പൂ.....)
കിനാവിന്റെ പൊന്നൂഞ്ഞാൽപ്പടിയിറങ്ങി - 2
നിലാവിന്റെ കുളിരുമായ് നീ വരില്ലേ
(പൂനിലാക്കുളക്കരയിൽ....)