Vilakku vekkum [M]

വിളക്കു വെക്കും [M]
Work
Year
Language

വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം
കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം (വിളക്കു വെയ്ക്കും... )
ഒരു മലരമ്പിളി മുത്തൊളിയാല്‍ നിന്‍ കവിളില്‍ കളമെഴുതി
മണിമുകില്‍ തന്നൊരു കരിമഷിയാല്‍ നിന്‍ മിഴികളിലഴകെഴുതി
എന്റെയുള്ളിലെന്നും നിന്റെയോര്‍മ്മകള്‍…നിന്റെയോര്‍മ്മകള്‍…
വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം
കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം

കാത്തു വെക്കും സ്വപ്നത്തിന്‍ കരിമ്പു പൂക്കും കാലമായ്
വിരുന്നുണ്ടു പാടുവാന്‍ വരൂ തെന്നലേ
പൂത്തു നില്‍ക്കും പാടത്തെ വിരിപ്പു കൊയ്യാന്‍ നേരമായ്
കതിര്‍കറ്റ നുള്ളിയോ നീയിന്നലെ ..
കൈവള ചാര്‍ത്തിയ കന്നിനിലാവിനു കോടികൊടുത്തൊരു
രാത്രിയിലന്നൊരിലഞ്ഞി മരത്തണലത്തു കിടന്നൊരുപാടുകടങ്കഥ
ചൊല്ലിയ നമ്മുടെ കൊച്ചു പിണക്കവുമെത്രയിണക്കവും
ഇന്നലെയെന്നതുപോലെ മനസ്സില്‍ തെളിയുന്നു …..
വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം
കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം

വെണ്ണ തോല്‍ക്കും പെണ്ണെ നീ വെളുത്തവാവായ് മിന്നിയോ
മനസ്സിന്റെയുള്ളിലെ മലര്‍പൊയ്കയില്‍ …
നിന്റെ പൂവല്‍പ്പുഞ്ചിരിയും കുരുന്നു കണ്ണില്‍ നാണവും
അടുത്തൊന്നു കാണുവാന്‍ കൊതിക്കുന്നു ഞാന്‍
കാവിനകത്തൊരു കാര്‍ത്തിക സന്ധ്യയിലന്നൊരു
കൈത്തിരി വച്ചു മടങ്ങി വരുംവഴി
പിന്നിമെടഞ്ഞിടുമാമുടിയൊന്നു തലോടിയോരുമ്മ
കൊടുത്തു കടന്നു കളഞ്ഞൊരു കള്ളനെ
നുള്ളിയതിന്നലെ എന്നതു പോലെ മനസ്സില്‍ തെളിയുന്നു ..

വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം
കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം
ഒരു മലരമ്പിളി മുത്തൊളിയാല്‍ നിന്‍ കവിളില്‍ കളമെഴുതി
മണിമുകില്‍ തന്നൊരു കരിമഷിയാല്‍ നിന്‍ മിഴികളിലഴകെഴുതി
എന്റെയുള്ളിലെന്നും നിന്റെയോര്‍മ്മകള്‍…നിന്റെയോര്‍മ്മകള്‍…

viḽakku vĕykkuṁ viṇṇil tūviya sindūraṁ
kanaganilāvil sāliccĕḻudi nin sitraṁ (viḽakku vĕykkuṁ... )
ŏru malarambiḽi muttŏḽiyāl nin kaviḽil kaḽamĕḻudi
maṇimugil tannŏru karimaṣiyāl nin miḻigaḽilaḻagĕḻudi
ĕnṟĕyuḽḽilĕnnuṁ ninṟĕyormmagaḽ…ninṟĕyormmagaḽ…
viḽakku vĕykkuṁ viṇṇil tūviya sindūraṁ
kanaganilāvil sāliccĕḻudi nin sitraṁ

kāttu vĕkkuṁ svapnattin karimbu pūkkuṁ kālamāy
virunnuṇḍu pāḍuvān varū tĕnnale
pūttu nilkkuṁ pāḍattĕ virippu kŏyyān neramāy
kadirgaṭra nuḽḽiyo nīyinnalĕ ..
kaivaḽa sārttiya kanninilāvinu koḍigŏḍuttŏru
rātriyilannŏrilaññi marattaṇalattu kiḍannŏrubāḍugaḍaṅgatha
sŏlliya nammuḍĕ kŏccu piṇakkavumĕtrayiṇakkavuṁ
innalĕyĕnnadubolĕ manassil tĕḽiyunnu …..
viḽakku vĕykkuṁ viṇṇil tūviya sindūraṁ
kanaganilāvil sāliccĕḻudi nin sitraṁ

vĕṇṇa tolkkuṁ pĕṇṇĕ nī vĕḽuttavāvāy minniyo
manassinṟĕyuḽḽilĕ malarbŏygayil …
ninṟĕ pūvalppuñjiriyuṁ kurunnu kaṇṇil nāṇavuṁ
aḍuttŏnnu kāṇuvān kŏdikkunnu ñān
kāvinagattŏru kārttiga sandhyayilannŏru
kaittiri vaccu maḍaṅṅi varuṁvaḻi
pinnimĕḍaññiḍumāmuḍiyŏnnu taloḍiyorumma
kŏḍuttu kaḍannu kaḽaññŏru kaḽḽanĕ
nuḽḽiyadinnalĕ ĕnnadu polĕ manassil tĕḽiyunnu ..