Vilaasalolubayaayi

വിലാസലോലുപയായി
Year
Language

വിലാസലോലുപയായി വസന്തകൌമുദി വന്നൂ
കഞ്ചുകമൂരി മാറത്തുപൂശാന്‍
കളഭക്കിണ്ണം നീക്കിവെച്ചു

വനാന്തശീതളനളിനീ.. നളിനീ
വര്‍ണ്ണമനോഹരിയായീ....
ജലദേവതമാര്‍ ലീലാലോലം
നീന്തിനീന്തിനടന്നൂ - മലര്‍ന്നു
നീന്തിനീന്തിനടന്നൂ

രജനീകോകിലമകലെ.. അകലെ
മദകരസംഗീതമരുളീ...
മനസ്സുമുടലും പ്രണയലഹരിയില്‍
മദന പൂജയ്ക്കൊരുങ്ങീ - ഇന്നിതാ
മദനപൂജയ്ക്കൊരുങ്ങീ

vilāsalolubayāyi vasandagaൌmudi vannū
kañjugamūri māṟattubūśān
kaḽabhakkiṇṇaṁ nīkkivĕccu

vanāndaśīdaḽanaḽinī.. naḽinī
varṇṇamanohariyāyī....
jaladevadamār līlālolaṁ
nīndinīndinaḍannū - malarnnu
nīndinīndinaḍannū

rajanīgogilamagalĕ.. agalĕ
madagarasaṁgīdamaruḽī...
manassumuḍaluṁ praṇayalahariyil
madana pūjaykkŏruṅṅī - innidā
madanabūjaykkŏruṅṅī