Vilaasa ladige

വിലാസ ലതികേ
Year
Language

വിലാസ ലതികേ വീണ്ടും വന്നു
വിഷാദ നീലിമകള്‍..
എന്റെ തപസ്സിനെ നോവിയ്ക്കും
മൃദു പാദസരധ്വനികള്‍..

താഴമ്പൂക്കള്‍ തൊഴുതുണര്‍ന്നൊരു
താഴ്വര നീലിമയില്‍..
കാനനവാഹിനിപോലെ കുളിരല
വാരിച്ചൂടിയ നാളില്‍..
എന്റെ മനസ്സിന്‍ തീരത്തില്‍ നീ
സ്വപ്നസുഗന്ധമായിരുന്നു...

മുനിഞ്ഞു കത്തും നെയ്ത്തിരി നാളം
മുഖം മറയ്ക്കുമ്പോള്‍..
മുല്ലപ്പൂക്കള്‍ ഞെരിഞ്ഞുടഞ്ഞൊരു
മൃദുല ശയ്യാതലത്തില്‍..
എന്റെ കിനാവിന്‍ വേദിയിലേതോ
മായാരൂപമായ് നീ വന്നു..

vilāsa ladige vīṇḍuṁ vannu
viṣāda nīlimagaḽ..
ĕnṟĕ tabassinĕ noviykkuṁ
mṛdu pādasaradhvanigaḽ..

tāḻambūkkaḽ tŏḻuduṇarnnŏru
tāḻvara nīlimayil..
kānanavāhinibolĕ kuḽirala
vāriccūḍiya nāḽil..
ĕnṟĕ manassin dīrattil nī
svapnasugandhamāyirunnu...

muniññu kattuṁ nĕyttiri nāḽaṁ
mukhaṁ maṟaykkumboḽ..
mullappūkkaḽ ñĕriññuḍaññŏru
mṛdula śayyādalattil..
ĕnṟĕ kināvin vediyiledo
māyārūbamāy nī vannu..