Vilaasa ladige

വിലാസ ലതികേ
Year
Language

വിലാസലതികേ നിന്നില്‍ വിടരും
സുഹാസമലരില്‍ തേനാണോ?
പരാഗമാണോ പരിഭവമാണോ
പകല്‍ക്കിനാവാണോ?

മദകരമാനസ വൃന്ദാവനിയില്‍
മലരായ് നീവിടരൂ -മഞ്ജുള
മലരായ് നീവിടരൂ
നവസുമലതികാ ചലനം പോലെ
നടനം നീതുടരൂ -മോഹന
നടനം നീതുടരൂ

ലളിതമനോഹരതനുവില്‍ തിങ്ങും
ലഹരിയെനിക്കുതരൂ -മായിക
ലഹരിയെനിക്കുതരൂ
മധുമധുരാധരമലരാല്‍ വീണ്ടും
മദിരയെനിക്കുതരൂ -മാദക
മദിരയെനിക്കുതരൂ

vilāsaladige ninnil viḍaruṁ
suhāsamalaril tenāṇo?
parāgamāṇo paribhavamāṇo
pagalkkināvāṇo?

madagaramānasa vṛndāvaniyil
malarāy nīviḍarū -mañjuḽa
malarāy nīviḍarū
navasumaladigā salanaṁ polĕ
naḍanaṁ nīduḍarū -mohana
naḍanaṁ nīduḍarū

laḽidamanoharadanuvil tiṅṅuṁ
lahariyĕnikkudarū -māyiga
lahariyĕnikkudarū
madhumadhurādharamalarāl vīṇḍuṁ
madirayĕnikkudarū -mādaga
madirayĕnikkudarū