Vijayadasami vidarumee

വിജയദശമി വിടരുമീ
Year
Language

വിജയദശമി വിടരുമീ
വ്യവസായയുഗത്തിലേ
വിജയദശമി വിജയദശമി
പൂവിരല്‍ കൊണ്ടു നിലത്തെഴുതിച്ചു
പുതിയൊരക്ഷരമാലാ (വിജയദശമി)

ഈ തൊഴില്‍ശാലതന്‍ മതില്‍ക്കെട്ടില്‍
ഈ പുകക്കുഴലിന്‍ അടിത്തട്ടില്‍
ഈ തൊഴില്‍ശാലതന്‍ മതില്‍ക്കെട്ടില്‍
ഈ പുകക്കുഴലിന്‍ അടിത്തട്ടില്‍
ഈ യുഗമുണരാന്‍ ഒരുമിച്ചുണരാന്‍
അസ്ഥിയും മജ്ജയും മനുഷ്യമാംസവും
എത്ര വെന്തുരുകീ ഇതുവരെ
എത്ര ഹൃദയങ്ങളുരുകീ (വിജയദശമി)

ഈ കുരുക്ഷേത്രത്തിന്‍ മതില്‍ക്കെട്ടില്‍
ഈ പ്രിയയമുനതന്‍ മണല്‍ത്തട്ടില്‍
ഈ കുരുക്ഷേത്രത്തിന്‍ മതില്‍ക്കെട്ടില്‍
ഈ പ്രിയയമുനതന്‍ മണല്‍ത്തട്ടില്‍
ഈ സ്വരമുയരാന്‍ - ഉയരാന്‍ - ഒരുമിച്ചുയരാന്‍
സത്യവും ധര്‍മ്മവും സ്വാതന്ത്ര്യദാഹവും
എത്ര കഥയെഴുതീ - ഇതുവരെ
എത്ര ചുടുരക്തമൊഴുകീ (വിജയദശമി)

vijayadaśami viḍarumī
vyavasāyayugattile
vijayadaśami vijayadaśami
pūviral kŏṇḍu nilattĕḻudiccu
pudiyŏrakṣaramālā (vijayadaśami)

ī tŏḻilśāladan madilkkĕṭṭil
ī pugakkuḻalin aḍittaṭṭil
ī tŏḻilśāladan madilkkĕṭṭil
ī pugakkuḻalin aḍittaṭṭil
ī yugamuṇarān ŏrumiccuṇarān
asthiyuṁ majjayuṁ manuṣyamāṁsavuṁ
ĕtra vĕndurugī iduvarĕ
ĕtra hṛdayaṅṅaḽurugī (vijayadaśami)

ī kurukṣetrattin madilkkĕṭṭil
ī priyayamunadan maṇalttaṭṭil
ī kurukṣetrattin madilkkĕṭṭil
ī priyayamunadan maṇalttaṭṭil
ī svaramuyarān - uyarān - ŏrumiccuyarān
satyavuṁ dharmmavuṁ svādandryadāhavuṁ
ĕtra kathayĕḻudī - iduvarĕ
ĕtra suḍuraktamŏḻugī (vijayadaśami)