Vijanamee veethi

വിജനമീ വീഥി
Year
Language

വിജനമീ വീഥി വിശാലമീ ആകാശം
എന്നില്‍ വീണൂ നിന്‍ ഓര്‍മ്മകളും
ദൂരെ കരയുന്ന താരകയും (2)

നാഴികമണിയിലെ നിമിഷം വിടരുന്ന
സൂചികളായ് നിങ്ങള്‍ പാഴ്ജന്മങ്ങള്‍
സുഖവും ദു:ഖവും ഇവിടെ ലയിക്കുന്നൂ
ആശയും മോഹവും ഇവിടെ മരിക്കുന്നൂ (2)

അന്നു ഞാന്‍ പാടി നിനക്കായ് പാടി
പാതിരാപ്പൂക്കളുമേറ്റുപാടി
ഇന്നു ഞാന്‍ പാടി നീയില്ലിവിടെ
വാടിക്കരിഞ്ഞ പൂക്കള്‍ മാത്രം
പൂക്കള്‍ മാത്രം

നിന്നെ സൃഷ്ടിച്ചതാരാണോ മനുഷ്യാ
നിന്നെ വാഴ്ത്തിയതാരാണോ മനുഷ്യാ
നീയെന്നെ ത്യജിച്ചോ പിന്നെ ഞാന്‍ മരിക്കും
എന്‍റ്റെ ഓര്‍മ്മകളോ മരിക്കില്ല
മരിക്കില്ല.... (3)

vijanamī vīthi viśālamī āgāśaṁ
ĕnnil vīṇū nin ormmagaḽuṁ
dūrĕ karayunna tāragayuṁ (2)

nāḻigamaṇiyilĕ nimiṣaṁ viḍarunna
sūsigaḽāy niṅṅaḽ pāḻjanmaṅṅaḽ
sukhavuṁ du:khavuṁ iviḍĕ layikkunnū
āśayuṁ mohavuṁ iviḍĕ marikkunnū (2)

annu ñān pāḍi ninakkāy pāḍi
pādirāppūkkaḽumeṭrubāḍi
innu ñān pāḍi nīyilliviḍĕ
vāḍikkariñña pūkkaḽ mātraṁ
pūkkaḽ mātraṁ

ninnĕ sṛṣṭiccadārāṇo manuṣyā
ninnĕ vāḻttiyadārāṇo manuṣyā
nīyĕnnĕ tyajicco pinnĕ ñān marikkuṁ
ĕnṭrĕ ormmagaḽo marikkilla
marikkilla.... (3)