പാതിരാവായി നേരം പനിനീര്‍ക്കുളിരമ്പിളീ
എന്റെ മനസ്സിന്റെ മച്ചുമ്മേലെന്തിനിന്നുറങ്ങാതലയുന്നു നീ
ആരിരം രാരം പാടി കടിഞ്ഞൂല്‍ക്കനവോടെയീ
താഴെ തണുപ്പിന്റെ കിക്കിളിപ്പായയിലുറങ്ങാതുരുകുന്നു ഞാന്‍
നിന്നെത്തലോടും തെന്നല്‍ കള്ളക്കൊഞ്ചലുമായി
പമ്മിപ്പതുങ്ങി വന്നു കിളിവാതിലിലൂടെ
കിന്നാരക്കാറ്റിന്റെ കാതില്‍ പുന്നാരം ഞാനൊന്നു ചൊല്ലി
നിന്നെയുറക്കാന്‍ ഞാനുണര്‍ന്നീരാവിനു കൂട്ടിരുന്നേ ഓ..
(പാതിരാവായി)
മഞ്ഞുപൊതിഞ്ഞ മോഹം മിഴിമൂടിയ നാണം
എന്നിലൊതുങ്ങിനിന്നേ എന്നെ ഞാനും മറന്നേ
ഗോവണിത്താഴത്തുവന്നേ ദാവണിസ്വപ്നവും കണ്ടേ
നിന്നെയുറക്കാന്‍ ഞാനുണര്‍ന്നീരാവിനു കൂട്ടിരുന്നേ ഓ...
(പാതിരാവായി)