�ആ ആ ആ......
പൂവരമ്പിന്‍ താഴെ പൂക്കളം തീര്‍ത്തു (2)
തുളസിപ്പൂവിലും തുള്ളിമഞ്ഞിന്‍ വെണ്ണ നേദിച്ചു
പുലരിക്കൈകളെന് നെറ്റിയില്‍ കുങ്കുമം തൊട്ടു ഹരി ചന്ദനം തൊട്ടു (പൂവരമ്പിന്‍)
തൂവാനം താണിറങ്ങും വെള്ളി മേട്ടില്‍ മേലെ
വാര്‍മേഘ പൈക്കിടാങ്ങള്‍ ഇളകി മേയ്യും നേരം
ആനന്ദക്കളിവിളക്കിലൊരു ആയിരം കതിരുമായ്
പിന് വിളക്കുകള്‍ തൂമണ്ണില് പൊന്‍ കണങ്ങള്‍ തൂവി
നാളങ്ങള്‍ സുകൃതമായ് തെളിഞ്ഞു നില്‍ക്കെ
മാധവം മധുലയം നുണഞ്ഞിരിക്കെ (പൂവരമ്പിന്‍)
വിണ്ണിലിളകും തെളി നിലാവിന് പൈമ്പാല് കിണ്ണം
നാലുകെട്ടിന് പോന്നരങ്ങില് തുളുമ്പും നേരം (വിണ്ണിലിളകും )
ആരോരും കാണാതെ നെയ്തലാമ്പല്‍ കടവില്‍ നിന്നൊരു
രാജഹംസം മെല്ലെ വന്നാ പാല് നുണഞ്ഞേ പോയ്
ദൂരെ പാര്‍വണം തരിച്ചു നില്‍ക്കേ
ഉദയമായ് അരയന്നം ഉണര്‍ന്നിരിക്കെ (പൂവരമ്പിന്‍)