വിധിയോ കടംകഥയോ
അറിയാതെ നാൾകൾ പൊഴിയുന്നു
വഴിയിൽ ഇരുൾ മൂടും വഴിയിൽ
അറിയാത്ത രൂപം തിരയുന്നു
(വിധിയോ...)
പലമുഖം കാണുന്നു അവയിൽ എല്ലാം
അവളുടെ പ്രതിരൂപം തെളിഞ്ഞും മറഞ്ഞും (2)
മിഴികളും പദങ്ങളും കുഴയുകയല്ലോ
പുലരിയും രജനിയും അണയുകയല്ലോ
എവിടെ എവിടെ അവൾ മാത്രം
(വിധിയോ...)
കതിർമുഖം മങ്ങുന്നു കരളിൽ മെല്ലെ
കരിനിഴൽ വീഴുന്നു എരിയും നിനവിൽ (2)
ആശ തൻ വാതിലും അടയുകയല്ലോ
കടമ തൻ ഒരു സ്വരം ഉയരുകയല്ലോ
വെടിയൂ വെടിയൂ ഇതുമാത്രം
(വിധിയോ...)
vidhiyo kaḍaṁkathayo
aṟiyādĕ nāḽkaḽ pŏḻiyunnu
vaḻiyil iruḽ mūḍuṁ vaḻiyil
aṟiyātta rūbaṁ tirayunnu
(vidhiyo...)
palamukhaṁ kāṇunnu avayil ĕllāṁ
avaḽuḍĕ pradirūbaṁ tĕḽiññuṁ maṟaññuṁ (2)
miḻigaḽuṁ padaṅṅaḽuṁ kuḻayugayallo
pulariyuṁ rajaniyuṁ aṇayugayallo
ĕviḍĕ ĕviḍĕ avaḽ mātraṁ
(vidhiyo...)
kadirmukhaṁ maṅṅunnu karaḽil mĕllĕ
kariniḻal vīḻunnu ĕriyuṁ ninavil (2)
āśa tan vādiluṁ aḍayugayallo
kaḍama tan ŏru svaraṁ uyarugayallo
vĕḍiyū vĕḍiyū idumātraṁ
(vidhiyo...)