വിധി മുൻപെ നിഴൽ പിമ്പെ
ചിതയിൽ വരെ ജീവിത യാത്ര
ചിതയിൽ വരെ (വിധി)
അഗ്നിയിതെരിയുമ്പോൾ ആത്മാവിൻ ചുടലയിതിൽ
മറ്റൊരു തലമുറ കത്തി ദഹിക്കുമ്പോൾ
മനുഷ്യാ നിൻ മോഹഭംഗങ്ങൾ
മാപ്പിരക്കുന്നു വെറുതെ മാപ്പിരക്കുന്നു (വിധി)
പഴുത്തില കൊഴിയുമ്പോൾ പച്ചില ചിരിക്കുന്നു
തെന്നലിൻ ചുമലിൽ പൊട്ടിച്ചിരിക്കുന്നു
മനുഷ്യാ നിൻ മോഹഭംഗങ്ങൾ വീണ്ടും
മണ്ണിൽ വിടരുന്നു വെറുതെ മണ്ണിൽ വിടരുന്നു (വിധി)