മഞ്ചാടിക്കിളിക്കൂടിലും പൂ ചൂടും നേരത്ത്
ഒരു കുടം കുളിരും കൊണ്ട് പെണ്ണാളേ വായോ
നിലാവു ദിക്കും ചെരുവില്‍ താഴമ്പുഴക്കരയില്
നാലുപറപ്പൂവേന്ന് അനക്ക് തേനുമെടുത്തേ
(മഞ്ചാടി...)
കന്നിമണിക്കതിര് മുറിച്ച് കണ്ണരിവാള് ഇളക്കി നീ
കൊയ്ത് കൊയ്തു നെറച്ചല്ലോ ഇന്ന് അന്റെ കിനാവ്
ഈ മിന്നണ എണ്ണവിളക്ക് കൂടെയെത്തുമ്പം
വയലേല തോറും മണമേകും നീലമലര്‍ നുള്ളി ഏന് തരട്ടേ
(മഞ്ചാടി...)
പൊന്നുനിലം മെഴുകിമിനുക്കി വെള്ളിനിലാവ് ഒഴുകുമ്പം
നൂറും ചായം വെളഞ്ഞല്ലോ ഇന്ന് പെണ്ണിന് കവിളില്‍
പൂമെത്തയില്‍ എന്നെയിരുത്തി കയ്യണയ്ക്കുമ്പം
അറിയാരൊരാശ സുഖരാഗമാകും ഇനി നെഞ്ചില്‍ ഞാന്‍ പടരും
(മഞ്ചാടി...)