വിധിതീര്‍ക്കും വീഥിയില്‍ വിടചൊല്ലും ദേഹികള്‍
വിരഹത്തിന്‍ വേനലില്‍ എരിയും കിനാവുകള്‍
കരിയും പ്രതീക്ഷകള്‍ വിധിതീര്‍ക്കും വീഥിയില്‍
എങ്ങും പടരുന്ന ശോകം അതു നോക്കിവളരുന്ന മൌനം
കരകള്‍... ഓ... കരകള്‍ കവിഞ്ഞും ചുഴിയില്‍ വലഞ്ഞും
ഋതുഭേദം തേടുന്നു ജീവിതം
കാറ്റില്‍ കൊഴിയുന്ന പൂക്കള്‍ നെടുവീര്‍പ്പിലലിയുന്ന നാള്‍കള്‍
നിനവില്‍.. ഓ.. നിനവിലുയര്‍ന്നും അഴലില്‍ പതിഞ്ഞും
അറിയാതെ നീങ്ങുന്നു ജീവിതം