Vidarunna mottugal

വിടരുന്ന മൊട്ടുകൾ
Year
Language

വിടരുന്ന മൊട്ടുകൾ നാളത്തെ പൂവുകൾ
വിദ്യാർഥികൾ വിദ്യാർത്ഥികൾ
ഉണരുന്നു ഭാരതം വളരുന്നൂ ഭാരതം
ഉഷസ്സിനായ് പാടുവോർ വിദ്യാർത്ഥികൾ
(വിടരുന്ന..)

ഗംഗ തന്നല പോലെ കാവേരിത്തിര പോലെ
നന്മയായൊഴുകുന്ന വിദ്യാർത്ഥികൾ
വള്ളത്തോൾക്കവിത പോൽ ടാഗോറിൻ ഗീതി പോൽ
തുള്ളിത്തുളുമ്പി നീങ്ങുമാവേശങ്ങൾ
(വിടരുന്ന..)

രാമനിൽ നബിയെയും ക്രിസ്തുവിൽ ഹരിയേയും
കാണുവാൻ കണ്ണുള്ള വിദ്യാർത്ഥികൾ
അദ്വൈത ഗാനത്താൽ ഐക്യദീപങ്ങളാൽ
അമ്മയെ പൂജിക്കുമഭിലാഷങ്ങൾ
(വിടരുന്ന..)

viḍarunna mŏṭṭugaḽ nāḽattĕ pūvugaḽ
vidyārdhigaḽ vidyārtthigaḽ
uṇarunnu bhāradaṁ vaḽarunnū bhāradaṁ
uṣassināy pāḍuvor vidyārtthigaḽ
(viḍarunna..)

gaṁga tannala polĕ kāverittira polĕ
nanmayāyŏḻugunna vidyārtthigaḽ
vaḽḽattoḽkkavida pol ṭāgoṟin gīdi pol
tuḽḽittuḽumbi nīṅṅumāveśaṅṅaḽ
(viḍarunna..)

rāmanil nabiyĕyuṁ kristuvil hariyeyuṁ
kāṇuvān kaṇṇuḽḽa vidyārtthigaḽ
advaida gānattāl aikyadībaṅṅaḽāl
ammayĕ pūjikkumabhilāṣaṅṅaḽ
(viḍarunna..)