Vidadaroo

വിടതരൂ
Year
Language

ആ... ആ... ആ...

വിട തരൂ ഇന്നീ സായംസന്ധ്യയില്‍
ഏതോ കാണാ തീരം തേടി
ഏതോ യാത്രാഗീതം പാടി പിരിയുവാന്‍
ഇന്നീ സായംസന്ധ്യയില്‍
വാനമ്പാടി വീണ്ടും പാടി
വാടും പൂവിന്‍ മൌനം തേങ്ങി
(വിട തരൂ )

ഈ ശാഖികള്‍ പൂവിടും
ഗാനസുരഭിയാം നിമിഷം
ഈ ശാഖികള്‍ പൂവിടും
ഗാനസുരഭിയാം നിമിഷം
തേടീ ജനിമൃതി യവനിക
ചുരുളഴിഞ്ഞിവിടെ നാം പാടുന്നു
(വിട തരൂ)

ഈ യാത്രയില്‍ പിന്നെയും
പാടും സ്മൃതികളായ് പിറകെ
ഈ യാത്രയില്‍ പിന്നെയും
പാടും സ്മൃതികളായ് പിറകെ
പോരൂ ഇരുവഴി പിരിയെ നിന്‍
ഹൃദയമെന്‍ ഹൃദയത്തില്‍ പാടുന്നൂ
തുകിന കണികകള്‍ നിറുകിലണിയുമീ
അരിയൊരുഷമലരില്‍‍ തൊഴുതു
വിരിയുമൊരു മംഗല്യഹാരം നിന്‍
മാറില്‍ ഞാന്‍ ചാര്‍ത്തീടും
(വിട തരൂ )

ā... ā... ā...

viḍa tarū innī sāyaṁsandhyayil
edo kāṇā tīraṁ teḍi
edo yātrāgīdaṁ pāḍi piriyuvān
innī sāyaṁsandhyayil
vānambāḍi vīṇḍuṁ pāḍi
vāḍuṁ pūvin maൌnaṁ teṅṅi
(viḍa tarū )

ī śākhigaḽ pūviḍuṁ
gānasurabhiyāṁ nimiṣaṁ
ī śākhigaḽ pūviḍuṁ
gānasurabhiyāṁ nimiṣaṁ
teḍī janimṛti yavaniga
suruḽaḻiññiviḍĕ nāṁ pāḍunnu
(viḍa tarū)

ī yātrayil pinnĕyuṁ
pāḍuṁ smṛtigaḽāy piṟagĕ
ī yātrayil pinnĕyuṁ
pāḍuṁ smṛtigaḽāy piṟagĕ
porū iruvaḻi piriyĕ nin
hṛdayamĕn hṛdayattil pāḍunnū
tugina kaṇigagaḽ niṟugilaṇiyumī
ariyŏruṣamalaril tŏḻudu
viriyumŏru maṁgalyahāraṁ nin
māṟil ñān sārttīḍuṁ
(viḍa tarū )