Vidadaroo

വിടതരൂ
Year
Language

ആ.ആ.ആ.
വിടതരൂ ഇന്നീ സായംസന്ധ്യയിൽ (വിട)
എതോ കാണാ തീരം തേടീ
എതോ യാത്രാഗീതം പാടി
പിരിയുവാൻ
ഇന്നീ സായംസന്ധ്യയിൽ
വാനമ്പാടി വീണ്ടും പാടി
വാടും പൂവിൻ മൗനം തേങ്ങി (വിട തരൂ)

ഈ ശാഖികൾ പൂവിടും
ഗാനസുരഭിയാം നിമിഷം (ഈ)
തേടീ ജനിമൃതി യവനിക
ചുരുളഴിഞ്ഞിവിടെ നാം പാടുന്നു (വിട തരൂ)

ഈ യാത്രയിൽ പിന്നെയും
പാടും സ്മൃതികളായ്‌ പിറകെ (ഈ)
പോരൂ ഇരുവഴി പിരിയെ നിൻ
ഹൃദയമെൻ ഹൃദയത്തിൽ പാടുന്നൂ
തുഹിന കണികകൾ നിറുകിലണിയുമീ
അരിയൊരുഷമലരി തൊഴുതു വിരിയുമൊരു
മംഗല്യ ഹാരം നിൻ മാറിൽ ഞാൻ ചാർത്തീടും
(വിട തരൂ)

ā.ā.ā.
viḍadarū innī sāyaṁsandhyayil (viḍa)
ĕdo kāṇā tīraṁ teḍī
ĕdo yātrāgīdaṁ pāḍi
piriyuvān
innī sāyaṁsandhyayil
vānambāḍi vīṇḍuṁ pāḍi
vāḍuṁ pūvin maunaṁ teṅṅi (viḍa tarū)

ī śākhigaḽ pūviḍuṁ
gānasurabhiyāṁ nimiṣaṁ (ī)
teḍī janimṛti yavaniga
suruḽaḻiññiviḍĕ nāṁ pāḍunnu (viḍa tarū)

ī yātrayil pinnĕyuṁ
pāḍuṁ smṛtigaḽāy‌ piṟagĕ (ī)
porū iruvaḻi piriyĕ nin
hṛdayamĕn hṛdayattil pāḍunnū
tuhina kaṇigagaḽ niṟugilaṇiyumī
ariyŏruṣamalari tŏḻudu viriyumŏru
maṁgalya hāraṁ nin māṟil ñān sārttīḍuṁ
(viḍa tarū)