Vibanyajige

വിപഞ്ചികേ
Work
Year
Language

വിപഞ്ചികേ....
വിപഞ്ചികേ.. വിടപറയും മുന്‍പൊരു
വിഷാദ ഗീതം കൂടി ഈ
വിഷാദ ഗീതം കൂടി

ഇത്തിരിപ്പൂക്കളും തുമ്പികളും
വളപ്പൊട്ടുകളും വര്‍ണ്ണപ്പീലികളും
ഒത്തുകളിച്ചനാള്‍ പൊട്ടിച്ചിരിച്ചനാള്‍
തൊട്ടുവിളിച്ചു ഞാന്‍ അന്നു നിന്നെ
നിന്നിലെന്‍ വിരലുകള്‍ നൃത്തം വെച്ചു
നിന്നെയെന്‍ നിര്‍വൃതി പൂചൂടിച്ചു.. പൂചൂടിച്ചു
(വിപഞ്ചികേ...)

പട്ടിളം കൂടുവിട്ടെന്‍ കിനാക്കള്‍ സ്വര
ചിത്രശലഭങ്ങളായുയര്‍ന്നൂ
തപ്തസ്മൃതികളെ താരാട്ടു പാടുമ്പോള്‍
പൊട്ടിക്കരഞ്ഞു പോയ് പിന്നെ നമ്മള്‍
നിന്നിലെന്‍ നൊമ്പരം പൂത്തുലഞ്ഞൂ
നിന്നിലെന്‍ ആത്മാവുരുകീ വീണൂ
ഉരുകീ വീണൂ
(വിപഞ്ചികേ...)

vibañjige....
vibañjige.. viḍabaṟayuṁ munpŏru
viṣāda gīdaṁ kūḍi ī
viṣāda gīdaṁ kūḍi

ittirippūkkaḽuṁ tumbigaḽuṁ
vaḽappŏṭṭugaḽuṁ varṇṇappīligaḽuṁ
ŏttugaḽiccanāḽ pŏṭṭicciriccanāḽ
tŏṭṭuviḽiccu ñān annu ninnĕ
ninnilĕn viralugaḽ nṛttaṁ vĕccu
ninnĕyĕn nirvṛti pūsūḍiccu.. pūsūḍiccu
(vibañjige...)

paṭṭiḽaṁ kūḍuviṭṭĕn kinākkaḽ svara
sitraśalabhaṅṅaḽāyuyarnnū
taptasmṛtigaḽĕ tārāṭṭu pāḍumboḽ
pŏṭṭikkaraññu poy pinnĕ nammaḽ
ninnilĕn nŏmbaraṁ pūttulaññū
ninnilĕn ātmāvurugī vīṇū
urugī vīṇū
(vibañjige...)