Veyil manni

വെയില്‍ മങ്ങി
Year
Language

വെയില്‍ മങ്ങി മഞ്ഞക്കതിരുപൊങ്ങി
വിതയങ്കണത്തിലെ കാര്‍കള്‍ പൊങ്ങി
എഴുതുവാന്‍ പോയകിടാവു വന്നീ-
ലെവിടെപ്പോയ് നങ്ങേലി നിന്നുതേങ്ങി

ആറ്റിന്‍ കരയിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ
നീറ്റില്‍ കളിക്കും പരല്‍ മീനെല്ലാം
നീളമേ നിശ്ചലം നിന്നുപോയി

ആളില്ലാ പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ
പൂട്ടി മറിച്ചിട്ട മണ്ണടരില്‍
പുതിയ നെടുവീര്‍പ്പുയര്‍ന്നു പോയി

കുന്നിന്‍ ചരിവിലെ കൂര്‍ത്തകല്ലില്‍
കുഞ്ഞിനെ തേടി വലഞ്ഞാളമ്മ

vĕyil maṅṅi maññakkadirubŏṅṅi
vidayaṅgaṇattilĕ kārgaḽ pŏṅṅi
ĕḻuduvān poyagiḍāvu vannī-
lĕviḍĕppoy naṅṅeli ninnudeṅṅi

āṭrin karayilaṅṅiṅṅoḽaṁ
avanĕ viḽiccu naḍannāḽamma
nīṭril kaḽikkuṁ paral mīnĕllāṁ
nīḽame niścalaṁ ninnuboyi

āḽillā pāḍattilaṅṅumiṅṅuṁ
avanĕ viḽiccu naḍannāḽamma
pūṭṭi maṟicciṭṭa maṇṇaḍaril
pudiya nĕḍuvīrppuyarnnu poyi

kunnin sarivilĕ kūrttagallil
kuññinĕ teḍi valaññāḽamma