മൗനങ്ങളില്‍ ഒരു നാണം കണ്ടു
അരികിലും കരളിലും കാണ്മൂ ഞാന്‍ നിന് രൂപം
മൗനങ്ങളില്‍ ഒരു നാദം കേള്‍പ്പൂ
അരികിലും കരളിലും കാണ്മൂ ഞാന്‍ നിന് രൂപം
മൗനങ്ങളില്‍ ഒരു നാണം കണ്ടു
വനങ്ങളേ മലരേകൂ തോഴിയ്ക്കു ഹാരങ്ങള്‍ തീര്‍ക്കാന്‍.
ഒരേ മോഹം ഒരേ ദാഹം കണ്ണും കണ്ണും പൂവിടും നേരം
വനങ്ങളേ മലരേകൂ ദേവനു താലത്തില്‍ നല്കാന്
മണം പെയ്യും ഈ കാവില്‍ കൈകള്‍ മാല്യമാകും നേരം
ഈ ഇലകളില്‍ ജലകണങ്ങള്‍ നിറയും
നിന് ചൊടികളില്‍ മധുകണങ്ങള്‍ പൊടിയും
തടാകങ്ങളില്‍ വിഷാരങ്ങളില് നിന്റെ ബിംബം അഴകുകള്‍ പകരവേ
നിന്നില്‍ നിന്നില്‍ എന്നേ എന്നേ കണ്ടു കണ്ടു
മൗനങ്ങളില്‍ ഒരു നാണം കണ്ടു
മരങ്ങളേ മറവേകൂ എന്നോമലിന് നാണം മായ്ക്കാന്‍
ഒരേ ജീവന് ഒരേ ദേഹം തമ്മില്‍ തമ്മില്‍ ചേരും നേരം
മരങ്ങളേ മറവേകൂ എന്‍ ദേവന്നെന് പ്രാണന് നല്കാന്
മദം കൊള്ളും പൊന്മേടും മേഘം വന്നു മൂടും നേരം
ഈ തൊടികളില്‍ ഒരു നിറം വന്നണയും
നീ ഇളകിയാല്‍ പല നിറങ്ങള്‍ പടരും
ഇളംകാറ്റിലും നിഴല്ക്കൂട്ടിലും
നിന്നെ കാണാന്‍ ഒരു സുഖം പ്രിയതരം
എന്നില്‍ എന്നില്‍ നീ നീ നില്പ്പൂ നില്പ്പൂ
മൗനങ്ങളില്‍ .......................
മൗനങ്ങളില്‍ ഒരു നാദം കേള്‍പ്പൂ
ഉം...........................