(പു) വാര്‍മണിത്തെന്നല്‍ വന്നിന്നലെ രാവില്‍
ഒരോമല്‍ സ്വകാര്യം പറഞ്ഞു
(സ്ത്രീ) എത്തിപ്പിടിക്കുവാനെത്തുന്ന ദൂരത്തു
നില്പ്പൂ പ്രേമ സൗഭാഗ്യം
(വാര്‍മണി)
(ഡു) നില്പ്പൂ പ്രേമ സൗഭാഗ്യം
(പു) പാടിപ്പറക്കാം സിന്ദുര തീരത്തു്
പാമ്പുകളായി നമുക്കിഴയാം
(സ്ത്രീ) മുത്തും പവിഴവും മുങ്ങിയെടുത്തു്
വന്നാദ്യനിശാമഞ്ചം ഒരുക്കാം
(പാടിപ്പറക്കാം)
(പു) മനസ്സും മൗനവും സമ്മതം മൂളിയാല്‍
ഒരു കൂട്ടില്‍ ഒന്നിച്ചുറങ്ങാം
(സ്ത്രീ) ആ... (മനസ്സും)
(പു) ഒരു കൂട്ടില്‍ ഒന്നിച്ചുറങ്ങാം
(വാര്‍മണി)
(പു) സുവര്‍ണ്ണ സന്ധ്യകള്‍ നിന് മിഴിക്കോണില്‍
വന്നറിയാതൊളിച്ചു നില്പ്പൂ
(സ്ത്രീ) ഒരു വസന്തത്തിന്റെ മാധുര്യം മുഴുവനും
അരികേ തുളുമ്പി നില്പ്പൂ
(സുവര്‍ണ്ണ )
(പു) ആരോമലേ നമുക്കന്യോന്യം അറിയാം
പുളകപ്പുതപ്പിലുറങ്ങാം
(ആരോമലേ)
(സ്ത്രീ) പുളകപ്പുതപ്പിലുറങ്ങാം
(വാര്‍മണി)
ആഹാ....
ഉം....