Vennilaavudiccappol

വെണ്ണിലാവുദിച്ചപ്പോള്‍
Year
Language

വെണ്ണിലാവുദിച്ചപ്പോള്‍ വിണ്ണില്‍ നിന്നു നല്ല
കുഞ്ഞിക്കിനാവിന്റെ കുരുവി വന്നൂ
കണ്‍പീലിക്കിളിവാതിലടച്ചിട്ടുമതില്‍ക്കൂടി
എന്നുള്ളില്‍ ഇളംകിളി കടന്നുവന്നു
(വെണ്ണി )

പൈങ്കിളിക്കിരിക്കുവാന്‍ ചെമ്പകക്കുടയില്ല
കൊമ്പത്തു് പൂവില്ല തളിരുമില്ല
മോഹത്തിന്‍ നൂലിനാല്‍ ഞാന്‍
കാലിന്മേല്‍ കെട്ടിയിട്ടു
സ്നേഹത്തിന്നത്തിപ്പഴം കൊടുത്തിരുത്തി
(വെണ്ണി )

കാലത്തെ കാറ്റു വന്നു കൈകൊട്ടിച്ചിരിച്ചപ്പോള്‍
നൂലില്ല കിളിയില്ല പഴവുമില്ല
(വെണ്ണി )

vĕṇṇilāvudiccappoḽ viṇṇil ninnu nalla
kuññikkināvinṟĕ kuruvi vannū
kaṇbīlikkiḽivādilaḍacciṭṭumadilkkūḍi
ĕnnuḽḽil iḽaṁkiḽi kaḍannuvannu
(vĕṇṇi )

paiṅgiḽikkirikkuvān sĕmbagakkuḍayilla
kŏmbattu് pūvilla taḽirumilla
mohattin nūlināl ñān
kālinmel kĕṭṭiyiṭṭu
snehattinnattippaḻaṁ kŏḍuttirutti
(vĕṇṇi )

kālattĕ kāṭru vannu kaigŏṭṭicciriccappoḽ
nūlilla kiḽiyilla paḻavumilla
(vĕṇṇi )