Vennilaavastamiccu

വെണ്ണിലാവസ്തമിച്ചു
Work
Year
Language

വെണ്ണിലാവസ്തമിച്ചു
ഒരു വെൺപട്ടുടയാട ശേഷിച്ചു
വിധിയൊരു നിഴലായ് കൂടെ വന്നൂ
വിളക്കിൻ നാളം ഊതിയണച്ചു
(വെണ്ണിലാ...)

മാവിൻ ചുവട്ടിലെ കളിവീട്ടിൽ
ഒരു പാവക്കല്യാണം നിശ്ചയിച്ചു
മംഗല്യം വിരുന്നിനു മഴയായ് വന്നൂ
മൺകോലം മണവാളൻ നീരിലലിഞ്ഞൂ
നീരിലലിഞ്ഞൂ
(വെണ്ണിലാ...)

എന്റെ സ്വപ്നത്തിൻ കതിർമണ്ഡപം
ചുടുകണ്ണീ‍രൊഴുക്കി വീണുടഞ്ഞൂ
കല്യാണപ്പൂംപുടവ കൈ നീട്ടി വാങ്ങാൻ
കണ്ണിന്റെ കണ്ണായ നീയിന്നെവിടെ
നീയിന്നെവിടെ
(വെണ്ണിലാ...)

vĕṇṇilāvastamiccu
ŏru vĕṇbaṭṭuḍayāḍa śeṣiccu
vidhiyŏru niḻalāy kūḍĕ vannū
viḽakkin nāḽaṁ ūdiyaṇaccu
(vĕṇṇilā...)

māvin suvaṭṭilĕ kaḽivīṭṭil
ŏru pāvakkalyāṇaṁ niścayiccu
maṁgalyaṁ virunninu maḻayāy vannū
maṇgolaṁ maṇavāḽan nīrilaliññū
nīrilaliññū
(vĕṇṇilā...)

ĕnṟĕ svapnattin kadirmaṇḍabaṁ
suḍugaṇṇīrŏḻukki vīṇuḍaññū
kalyāṇappūṁpuḍava kai nīṭṭi vāṅṅān
kaṇṇinṟĕ kaṇṇāya nīyinnĕviḍĕ
nīyinnĕviḍĕ
(vĕṇṇilā...)