Vennilaa

വെണ്ണിലാ
Work
Year
Language

വെണ്ണിലാസോപ്പാല്‍ മുകില്‍ മുണ്ടലക്കുന്നു
വിണ്ണില്‍ ചിരിക്കുന്ന പെണ്ണ്
പുഞ്ചിരിപ്പതകൊണ്ടെന്‍ ദുഃഖം കഴുകു നീ
നീലം കലക്കട്ടെ കണ്ണ്

ഏഴുമഷികളില്‍ മുക്കിയ നൂലുകൊ-
ണ്ടഴകെട്ടുന്നു മഴവില്ല്
വര്‍ണ്ണക്കിനാക്കളെ തോരയിട്ടാറ്റുവാന്‍
കരളില്‍ ചരടുണ്ടോ ചൊല്ല്

നക്ഷത്രം നോക്കുന്നിതെന്തു നോട്ടം
നമ്മോടസൂയ നിറഞ്ഞ നോട്ടം
നഖം കടിച്ചെത്തിയ സന്ധ്യയെ കണ്ടപ്പോള്‍
സൂര്യനും നോക്കീ ചുട്ടനോട്ടം

പാഞ്ഞെത്തിയല്ലോ കിളുന്നുകാറ്റ്
പറുദീസചുറ്റിവരുന്ന കാറ്റ്
ആദവും ഹവ്വയും ആലിംഗനം ചെയ്തു
ആലവട്ടം വീശിനിന്നകാറ്റ്

vĕṇṇilāsoppāl mugil muṇḍalakkunnu
viṇṇil sirikkunna pĕṇṇ
puñjirippadagŏṇḍĕn duḥkhaṁ kaḻugu nī
nīlaṁ kalakkaṭṭĕ kaṇṇ

eḻumaṣigaḽil mukkiya nūlugŏ-
ṇḍaḻagĕṭṭunnu maḻavill
varṇṇakkinākkaḽĕ torayiṭṭāṭruvān
karaḽil saraḍuṇḍo sŏll

nakṣatraṁ nokkunnidĕndu noṭṭaṁ
nammoḍasūya niṟañña noṭṭaṁ
nakhaṁ kaḍiccĕttiya sandhyayĕ kaṇḍappoḽ
sūryanuṁ nokkī suṭṭanoṭṭaṁ

pāññĕttiyallo kiḽunnugāṭr
paṟudīsasuṭrivarunna kāṭr
ādavuṁ havvayuṁ āliṁganaṁ sĕydu
ālavaṭṭaṁ vīśininnagāṭr