Vennagondo

വെണ്ണകൊണ്ടൊ
Work
Year
Language

വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു പടച്ചോന്‍
വെണ്ണക്കല്ലുകൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു (വെണ്ണ)

ചുവന്നുള്ളിയാല്‍ കണ്ണു മെനഞ്ഞു..
ചുവന്നുള്ളിയാല്‍ കണ്ണു മെനഞ്ഞു
കടന്നല്‍ക്കൂട് വെച്ചു മനസ്സില്‍
കള്ളിമുള്ള് നിറച്ചു മേനിയില്‍, മെഴുകീ
പാലപ്പൂമണം നല്‍കീ (വെണ്ണ)

അഗ്നിനക്ഷത്രമെന്നോതീ ചിലര്‍
കര്‍പ്പൂരധാരയാക്കീ
മാനിനീമാനസം കാണാന്‍
കഴിയാതെ ദൈവം പോലും കുഴങ്ങീ (വെണ്ണ)

ജന്മം കൊടുത്തതീശ്വരനാകാം എന്നാല്‍
നന്മ നല്‍കാന്‍ മറന്നൂ (ജന്മം)
സ്നേഹിക്കാന്‍ ചൊല്ലി നിയതി പക്ഷേ
വഞ്ചന മാത്രമവള്‍ നല്‍കീ (വെണ്ണ)

vĕṇṇa kŏṇḍo pĕṇṇinĕ sṛṣṭiccu paḍaccon
vĕṇṇakkallugŏṇḍo pĕṇṇinĕ sṛṣṭiccu (vĕṇṇa)

suvannuḽḽiyāl kaṇṇu mĕnaññu..
suvannuḽḽiyāl kaṇṇu mĕnaññu
kaḍannalkkūṭ vĕccu manassil
kaḽḽimuḽḽ niṟaccu meniyil, mĕḻugī
pālappūmaṇaṁ nalgī (vĕṇṇa)

agninakṣatramĕnnodī silar
karppūradhārayākkī
māninīmānasaṁ kāṇān
kaḻiyādĕ daivaṁ poluṁ kuḻaṅṅī (vĕṇṇa)

janmaṁ kŏḍuttadīśvaranāgāṁ ĕnnāl
nanma nalgān maṟannū (janmaṁ)
snehikkān sŏlli niyadi pakṣe
vañjana mātramavaḽ nalgī (vĕṇṇa)