Vennadolkkumudalode

വെണ്ണതോൽക്കുമുടലോടെ
Year
Language

വെണ്ണതോല്‍ക്കുമുടലോടേ ഇളം
വെണ്ണിലാവിന്‍ തളിര്‍പോലേ
രാഗിണീ മനോഹാരിണീ
രാത്രിരാത്രി വിടരും നീ അനുരാഗപുഷ്പിണീ
വെണ്ണതോല്‍ക്കുമുടലോടേ

മാര്‍വിരിഞ്ഞമലര്‍ പോലേ പൂമാരനെയ്ത കതിര്‍പോലേ
മാര്‍വിരിഞ്ഞ മലര്‍പോലേ പൂമാരനെയ്ത കതിര്‍പോലേ
മഞ്ഞില്‍ മുങ്ങി ഈറന്‍ മാറും മന്ദഹാസത്തോടേ
എന്റെ മോഹം തീരും വരെ നീ എന്നെ വന്നു പൊതിയൂ‍
പൊതിയൂ.....
വെണ്ണതോല്‍ക്കുമുടലോടേ .....

മൂടിവന്ന കുളിരോടേ പന്താടിവന്ന മദമോടേ
കാമുകന്നുമാത്രം നല്‍കും രോമഹര്‍ഷത്തോടേ
എന്റെ ദാഹം തീരും വരെനീ എന്നില്‍ വന്നു നിറയൂ
നിറയൂ....
വെണ്ണതോല്‍ക്കുമുടലോടേ .....

vĕṇṇadolkkumuḍaloḍe iḽaṁ
vĕṇṇilāvin daḽirbole
rāgiṇī manohāriṇī
rātrirātri viḍaruṁ nī anurāgabuṣpiṇī
vĕṇṇadolkkumuḍaloḍe

mārviriññamalar pole pūmāranĕyda kadirbole
mārviriñña malarbole pūmāranĕyda kadirbole
maññil muṅṅi īṟan māṟuṁ mandahāsattoḍe
ĕnṟĕ mohaṁ tīruṁ varĕ nī ĕnnĕ vannu pŏdiyū
pŏdiyū.....
vĕṇṇadolkkumuḍaloḍe .....

mūḍivanna kuḽiroḍe pandāḍivanna madamoḍe
kāmugannumātraṁ nalguṁ romaharṣattoḍe
ĕnṟĕ dāhaṁ tīruṁ varĕnī ĕnnil vannu niṟayū
niṟayū....
vĕṇṇadolkkumuḍaloḍe .....