Venbraavugal

വെണ്‍പ്രാവുകള്‍
Work
Year
Language

വെണ്‍പ്രാവുകള്‍ മൂളും കണ്ണുകള്‍
നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍
ഈ പൊന്‍ പൂവുകള്‍ പൂക്കും വാക്കുകള്‍
ഒരുതുടം മഞ്ഞു കുടയുമെന്നുള്ളിലീ വേളയില്‍
കുളിര്‍ കുങ്കുമം തൊട്ടപോല്‍
മലര്‍ച്ചെമ്പകം പൂത്തപോല്‍
ഇനിയെന്‍ മനസ്സില്‍ വിരിയും നിന്‍ തിങ്കള്‍ മുഖം
[തൂവെണ്‍ പ്രാവുകള്‍ ]

മുന്തിരിവള്ളി തളിര്‍ത്തകിനാവിന്‍ താഴ്വാരങ്ങളില്‍
മൂവന്തിക്കിളിപാടും കാണാച്ചോലയില്‍
പൊന്‍‌തിരിവച്ചു മടങ്ങും മായികരാവിന്‍ മഞ്ചലില്‍
അലിവോടെ എതിരേല്‍ക്കും നിന്നെ ഇന്നുഞാന്‍
എടുത്താലും തീരാത്ത മണിമുത്തു ചാര്‍ത്തും ചുണ്ടില്‍
ഒരുകോടി മഴവില്ലിന്‍ മലര്‍മുത്തം നല്‍കുംഞാന്‍
[തൂവെണ്‍ പ്രാവുകള്‍ ]

കൈവിരല്‍കൊണ്ടു തൊടുമ്പോള്‍ പാടും മായാവീണയില്‍
ഞാന്‍ നിന്റെ സ്വരമെല്ല്ലാം പൂവായ് മാറ്റവേ
വെള്ളിവിളക്കു കൊളുത്തും രാത്രികള്‍ കാവല്‍ നില്‍ക്കവേ
ഞാന്‍ നിന്റെ അഴകേഴും മാറില്‍ ചാര്‍ത്തവേ
അലിഞ്ഞാലും തീരാത്ത കുളിര്‍കൊണ്ടു മൂടും നിന്നില്‍
അനുരാഗ വിവശന്‍ ഞാന്‍ പുണര്‍ന്നോട്ടെ പൂമുത്തേ
[തൂവെണ്‍ പ്രാവുകള്‍]

vĕṇbrāvugaḽ mūḽuṁ kaṇṇugaḽ
niṟanilākkūḍu mĕnayumĕnnuḽḽil ī sandhyayil
ī pŏn pūvugaḽ pūkkuṁ vākkugaḽ
ŏruduḍaṁ maññu kuḍayumĕnnuḽḽilī veḽayil
kuḽir kuṅgumaṁ tŏṭṭabol
malarscĕmbagaṁ pūttabol
iniyĕn manassil viriyuṁ nin diṅgaḽ mukhaṁ
[tūvĕṇ prāvugaḽ ]

mundirivaḽḽi taḽirttagināvin dāḻvāraṅṅaḽil
mūvandikkiḽibāḍuṁ kāṇāccolayil
pŏn‌tirivaccu maḍaṅṅuṁ māyigarāvin mañjalil
alivoḍĕ ĕdirelkkuṁ ninnĕ innuñān
ĕḍuttāluṁ tīrātta maṇimuttu sārttuṁ suṇḍil
ŏrugoḍi maḻavillin malarmuttaṁ nalguṁñān
[tūvĕṇ prāvugaḽ ]

kaiviralgŏṇḍu tŏḍumboḽ pāḍuṁ māyāvīṇayil
ñān ninṟĕ svaramĕlllāṁ pūvāy māṭrave
vĕḽḽiviḽakku kŏḽuttuṁ rātrigaḽ kāval nilkkave
ñān ninṟĕ aḻageḻuṁ māṟil sārttave
aliññāluṁ tīrātta kuḽirgŏṇḍu mūḍuṁ ninnil
anurāga vivaśan ñān puṇarnnoṭṭĕ pūmutte
[tūvĕṇ prāvugaḽ]