Venbraave

വെണ്‍പ്രാവെ
Year
Language

അസതോമാ സത്ഗമയാ തമസോമാ ജ്യോതിര്‍ഗമയാ (2)

വെണ്‍പ്രാവേ യാത്രയാവാം
മണ്‍കൂടും വെടിഞ്ഞു പോവാം
മണല്‍പാദകള്‍ ഈ കനല്‍ കാവുകള്‍
മനം നൊന്തു നിന്‍ സ്വരം തേടവേ

അസതോമാ സത്ഗമയാ തമസോമാ ജ്യോതിര്‍ഗമയാ (2)

വേനലില്‍ എരിയുന്ന ചിതയില്‍
നിന്‍ ചിറകിന്‍റെ തൂവല്‍ കരിയാന്‍ നേരമായി
ഒരു നുള്ളു ഭസ്മം പോല്‍ അതിനെ ഞാനെന്‍
നെഞ്ചില്‍ വെറുതെ അലിയിച്ചീടാം
(വേനലില്‍ എരിയുന്ന)

ആ......

വെണ്‍പ്രാവേ യാത്രയാവാം മണ്‍കൂടും വെടിഞ്ഞു പോവാം

ഇരുള്‍ മഴ ചാറ്റുമ്പോള്‍ ഇടിമിന്നല്‍ പാടുമ്പോള്‍
ഹൃദയം കടലായി പെയ്തിരമ്പും
താവളം അറിയാതെ തനിയെ നടക്കുന്നു
ഞാനും മനസ്സും എന്‍ മൗനവും
(ഇരുള്‍ മഴ ചാറ്റുമ്പോള്‍)

അ....

asadomā satgamayā tamasomā jyodirgamayā (2)

vĕṇbrāve yātrayāvāṁ
maṇgūḍuṁ vĕḍiññu povāṁ
maṇalbādagaḽ ī kanal kāvugaḽ
manaṁ nŏndu nin svaraṁ teḍave

asadomā satgamayā tamasomā jyodirgamayā (2)

venalil ĕriyunna sidayil
nin siṟaginṟĕ tūval kariyān neramāyi
ŏru nuḽḽu bhasmaṁ pol adinĕ ñānĕn
nĕñjil vĕṟudĕ aliyiccīḍāṁ
(venalil ĕriyunna)

ā......

vĕṇbrāve yātrayāvāṁ maṇgūḍuṁ vĕḍiññu povāṁ

iruḽ maḻa sāṭrumboḽ iḍiminnal pāḍumboḽ
hṛdayaṁ kaḍalāyi pĕydirambuṁ
tāvaḽaṁ aṟiyādĕ taniyĕ naḍakkunnu
ñānuṁ manassuṁ ĕn maunavuṁ
(iruḽ maḻa sāṭrumboḽ)

a....