Venbanineer kanannal

വെണ്‍പനിനീര്‍ കണങ്ങള്‍
Work
Year
Language

വെണ്‍ പനിനീര്‍ക്കണങ്ങള്‍ മൂടും
പൊന്‍മലരേകുന്നു ഞാന്‍ ദേവി
നിന്‍ മൃദു കാര്‍വേണിയില്‍ ചൂടാനായ്
വെണ്‍ പനിനീര്‍ക്കണങ്ങള്‍ മൂടും
പൊന്‍മലരേകുന്നു ഞാന്‍ ദേവി

മിഴിനീരിലെന്‍ മാനസം തന്നെയാണീ
പനിനീരിളം സൂനമെന്നറിഞ്ഞാലും
(മിഴിനീരില്‍ )
നിറയെ മധുകണം വഴിയുമീ മലര്‍ വാങ്ങീടുമോ
ആ... ദേവി ആ...
നിറയെ മധുകണം വഴിയുമീമലര്‍ വാങ്ങീടുമോ സഖി
ഒരിക്കല്‍ നീ ചൂടുമോ
കാർകൂന്തല്‍ച്ചുരുളില്‍ നീ ചൂടുമോ
ദേവി ശ്രീദേവി ചൊല്ലൂ നീ

വെണ്‍ പനിനീര്‍ക്കണങ്ങള്‍ മൂടും
പൊന്‍മലരേകുന്നു ഞാന്‍

കടും വര്‍ണ്ണമില്ലെങ്കിലും വാടുകില്ലെന്‍
അനുരാഗമാം വെണ്‍മലര്‍ച്ചെണ്ടു തെല്ലും
ആ...
(കടും വര്‍ണ്ണമില്ലെങ്കിലും)
മുടിയിലനുദിനം വിടരുമെങ്കിലീ ആശാസൂനം ചിരം
വസന്തമായ് മാറുമല്ലോ നിന്‍ മുന്നില്‍
സുഗന്ധമായ് തീരുമല്ലോ
എന്നും എന്നെന്നും എന്‍ ദേവി
(വെണ്‍ പനിനീര്‍ക്കണങ്ങള്‍ )

vĕṇ paninīrkkaṇaṅṅaḽ mūḍuṁ
pŏnmalaregunnu ñān devi
nin mṛdu kārveṇiyil sūḍānāy
vĕṇ paninīrkkaṇaṅṅaḽ mūḍuṁ
pŏnmalaregunnu ñān devi

miḻinīrilĕn mānasaṁ tannĕyāṇī
paninīriḽaṁ sūnamĕnnaṟiññāluṁ
(miḻinīril )
niṟayĕ madhugaṇaṁ vaḻiyumī malar vāṅṅīḍumo
ā... devi ā...
niṟayĕ madhugaṇaṁ vaḻiyumīmalar vāṅṅīḍumo sakhi
ŏrikkal nī sūḍumo
kārgūndalscuruḽil nī sūḍumo
devi śrīdevi sŏllū nī

vĕṇ paninīrkkaṇaṅṅaḽ mūḍuṁ
pŏnmalaregunnu ñān

kaḍuṁ varṇṇamillĕṅgiluṁ vāḍugillĕn
anurāgamāṁ vĕṇmalarscĕṇḍu tĕlluṁ
ā...
(kaḍuṁ varṇṇamillĕṅgiluṁ)
muḍiyilanudinaṁ viḍarumĕṅgilī āśāsūnaṁ siraṁ
vasandamāy māṟumallo nin munnil
sugandhamāy tīrumallo
ĕnnuṁ ĕnnĕnnuṁ ĕn devi
(vĕṇ paninīrkkaṇaṅṅaḽ )