പേരാറ്റിന് അക്കരെ അക്കരെ അക്കരെ ഏതോ
പേരറിയാ കരയില്‍ നീന്നൊരു പൂത്തുമ്പി
നാടായ നാടുകള്‍ ചുറ്റി
കാണായ കാഴ്ചകള്‍ കാണാന്‍
കൂടെപ്പോയി ഇക്കരെ ഇന്നൊരു
പൂവാലന്തുമ്പി പൂവാലന്തുമ്പി
(പേരാറ്റിന് അക്കരെ)
തിരുമൂര്ത്തികള് വാഴും കാവുകള്‍ കണ്ടു
തിരുവാതിര ഞാറ്റുവേലത്തുകിലുകള് കണ്ടു
തെയ്യംതിര കണ്ടു കാവടിയാട്ടം കണ്ടു
കയ്യില്പൂക്കുലയേന്തി കന്യകളാടും കുളങ്ങള്‍ കണ്ടു (2)
കളിയച്ഛന് പോറ്റിയ കേളികലയുടെ കോവില്‍ കണ്ടു
കതിര്പൂക്കും വിളക്കു കണ്ടു കമലദളം കണ്ടു
കമലദളം കണ്ടു
(പേരാറ്റിന് അക്കരെ)
ഒരു വര്‍ണ്ണക്കുടയുടെ കീഴിലിരുന്നു
തിരപാടും പാട്ടു കേട്ടൊരു കിനാവു കണ്ടു
പണ്ടത്തേ കൊട്ടാരത്തിന്നിടനാഴീലേ
ഏതോ വീണകള്‍ താനേ പാടും പ്രേമലതകള് കേട്ടു (2)
കിളിപാടും തണലുകള്‍ കണ്ടു നിളയുടെ നൃത്തം കണ്ടു
നിരനിരയായി ആനച്ചന്തം നിറയും തൊടി കണ്ടു
നിറയും തൊടി കണ്ടു
(പേരാറ്റിന് അക്കരെ)