Vembanaattu kaayalil

വേമ്പനാട്ടു കായലിൽ
Work
Year
Language

VEMBANAATTU KAAYALIL NEENTHI NEERAADI
VEDAMALAYUDE MUDIYILAAKE PARIMALAM POOSI
VELA KALIYUDE CHUVADU VECHU CHOOLAVUM KUTTHI
VENAADAN THENNALALASAM PADI KADANNETTHI

വേമ്പനാട്ടുകായലില്‍ നീന്തി നീരാടി
വേടമലയുടെ മുടിയിലാകെ പരിമളം പൂശി
വേലകളിയുടെ ചുവടുവെച്ചു ചൂളവും കുത്തി
വേണാടന്‍ തെന്നലലസം പടികടന്നെത്തി
(വേമ്പനാട്ടുകായലില്‍.....)

സൂര്യകിരണമൊലിച്ചിറങ്ങിയ പുരമുറിയ്ക്കുള്ളില്‍
ഞാനുറങ്ങിയുണര്‍ന്നു വെറുതെ കിടന്നനേരം
(സൂര്യകിരണമൊലിച്ചിറങ്ങിയ.....)
പതിവുപോലെന്‍ അളകരാജികള്‍ വകഞ്ഞുമാറ്റി
ശിശിര ചുംബനമേകുവാനവനരികില്‍ വന്നെത്തി...
ആ...ആ..ആ....ആ...
(വേമ്പനാട്ടുകായലില്‍....)

ശയനവിരികളിലലകള്‍ നെയ്തും കുസൃതി കാണിച്ചും
അവിടെയിവിടെയലഞ്ഞു പവനന്‍ വെളിയിലേക്കൊഴുകി
(ശയനവിരികളിലലകള്‍.....)
അതുവരെ ചിരിതൂകി നിന്നൊരരളി മലരിതളില്‍
അലസമൊരു ചെറുപ്രഹരമേകിയവന്‍ പറന്നേപോയി...
ആ...ആ...ആ....ആ...
(വേമ്പനാട്ടുകായലില്‍....)

VEMBANAATTU KAAYALIL NEENTHI NEERAADI
VEDAMALAYUDE MUDIYILAAKE PARIMALAM POOSI
VELA KALIYUDE CHUVADU VECHU CHOOLAVUM KUTTHI
VENAADAN THENNALALASAM PADI KADANNETTHI

vembanāṭṭugāyalil nīndi nīrāḍi
veḍamalayuḍĕ muḍiyilāgĕ parimaḽaṁ pūśi
velagaḽiyuḍĕ suvaḍuvĕccu sūḽavuṁ kutti
veṇāḍan dĕnnalalasaṁ paḍigaḍannĕtti
(vembanāṭṭugāyalil.....)

sūryagiraṇamŏlicciṟaṅṅiya puramuṟiykkuḽḽil
ñānuṟaṅṅiyuṇarnnu vĕṟudĕ kiḍannaneraṁ
(sūryagiraṇamŏlicciṟaṅṅiya.....)
padivubolĕn aḽagarājigaḽ vagaññumāṭri
śiśira suṁbanameguvānavanarigil vannĕtti...
ā...ā..ā....ā...
(vembanāṭṭugāyalil....)

śayanavirigaḽilalagaḽ nĕyduṁ kusṛti kāṇiccuṁ
aviḍĕyiviḍĕyalaññu pavanan vĕḽiyilekkŏḻugi
(śayanavirigaḽilalagaḽ.....)
aduvarĕ siridūgi ninnŏraraḽi malaridaḽil
alasamŏru sĕṟupraharamegiyavan paṟanneboyi...
ā...ā...ā....ā...
(vembanāṭṭugāyalil....)