Velutta vaavoru

വെളുത്ത വാവൊരു
Year
Language

വെളുത്തവാവൊരു കുടിലുകെട്ടി....വെറ്റിലക്കൊടികൊണ്ടലങ്കരിച്ചു...
പച്ചിലക്കുടക്കീഴിൽ പുതയ്ച്ചുറങ്ങാൻ വൃശ്ചികക്കുളിരിന്റെ പുടവ തന്നു...
വെളുത്തവാവൊരു കുടിലുകെട്ടി....

നീലക്കടക്കണ്മുനകൊണ്ടു ഭൂമിയെ നീലാംബരം മെല്ലെ വിളിച്ചുണർത്തീ...
ഹാ ഹഹ ഹഹ ആ...
നീലക്കടക്കണ്മുനകൊണ്ടു ഭൂമിയെ നീലാംബരം മെല്ലെ വിളിച്ചുണർത്തീ...
അവളെ കാമുകനണച്ചു നിർത്തി ആലിംഗനം കൊണ്ടനുഗ്രഹിച്ചു...
അവർ ആയിരം ചുംബനങ്ങൾ പങ്കുവച്ചു...

വെളുത്തവാവൊരു കുടിലുകെട്ടി....വെറ്റിലക്കൊടികൊണ്ടലങ്കരിച്ചു...
പച്ചിലക്കുടക്കീഴിൽ പുതയ്ച്ചുറങ്ങാൻ വൃശ്ചികക്കുളിരിന്റെ പുടവ തന്നു...
വെളുത്തവാവൊരു കുടിലുകെട്ടി....

പത്മപരാഗച്ചായം ചാലിച്ച പാതിരാമണൽ‌പ്പുറത്തുറങ്ങുമ്പോൾ..നീ ഉറങ്ങുമ്പോൾ...
പത്മപരാഗച്ചായം ചാലിച്ച പാതിരാമണൽ‌പ്പുറത്തുറങ്ങുമ്പോൾ......
മന്മഥഗന്ധർവ്വപൌർണ്ണമി വിടരും.... മലരണിപൂക്കൂട തുറന്നു തരൂ..
മന്മഥഗന്ധർവ്വപൌർണ്ണമി വിടരും.... മലരണിപൂക്കൂട തുറന്നു തരൂ
മലരണിപൂക്കൂട തുറന്നു തരൂ...

വെളുത്തവാവൊരു കുടിലുകെട്ടി....വെറ്റിലക്കൊടികൊണ്ടലങ്കരിച്ചു...
പച്ചിലക്കുടക്കീഴിൽ പുതയ്ച്ചുറങ്ങാൻ വൃശ്ചികക്കുളിരിന്റെ പുടവ തന്നു...
വെളുത്തവാവൊരു കുടിലുകെട്ടീ....

vĕḽuttavāvŏru kuḍilugĕṭṭi....vĕṭrilakkŏḍigŏṇḍalaṅgariccu...
paccilakkuḍakkīḻil pudayscuṟaṅṅān vṛścigakkuḽirinṟĕ puḍava tannu...
vĕḽuttavāvŏru kuḍilugĕṭṭi....

nīlakkaḍakkaṇmunagŏṇḍu bhūmiyĕ nīlāṁbaraṁ mĕllĕ viḽiccuṇarttī...
hā haha haha ā...
nīlakkaḍakkaṇmunagŏṇḍu bhūmiyĕ nīlāṁbaraṁ mĕllĕ viḽiccuṇarttī...
avaḽĕ kāmuganaṇaccu nirtti āliṁganaṁ kŏṇḍanugrahiccu...
avar āyiraṁ suṁbanaṅṅaḽ paṅguvaccu...

vĕḽuttavāvŏru kuḍilugĕṭṭi....vĕṭrilakkŏḍigŏṇḍalaṅgariccu...
paccilakkuḍakkīḻil pudayscuṟaṅṅān vṛścigakkuḽirinṟĕ puḍava tannu...
vĕḽuttavāvŏru kuḍilugĕṭṭi....

patmabarāgaccāyaṁ sālicca pādirāmaṇal‌ppuṟattuṟaṅṅumboḽ..nī uṟaṅṅumboḽ...
patmabarāgaccāyaṁ sālicca pādirāmaṇal‌ppuṟattuṟaṅṅumboḽ......
manmathagandharvvabaൌrṇṇami viḍaruṁ.... malaraṇibūkkūḍa tuṟannu tarū..
manmathagandharvvabaൌrṇṇami viḍaruṁ.... malaraṇibūkkūḍa tuṟannu tarū
malaraṇibūkkūḍa tuṟannu tarū...

vĕḽuttavāvŏru kuḍilugĕṭṭi....vĕṭrilakkŏḍigŏṇḍalaṅgariccu...
paccilakkuḍakkīḻil pudayscuṟaṅṅān vṛścigakkuḽirinṟĕ puḍava tannu...
vĕḽuttavāvŏru kuḍilugĕṭṭī....