Velutta vaavinum

വെളുത്ത വാവിനും
Year
Language

വെളുത്തവാവിനും മക്കള്‍ക്കും വെള്ളിത്തലേക്കെട്ട്
വേമ്പനാട്ടുകായലിന്ന് മഞ്ഞക്കുറിക്കൂട്ട്
വേച്ചുവേച്ചു പന്തലിലെത്തും കാറ്റിനിത്തിരിക്കള്ള്
ഒരു കോപ്പക്കള്ള്......
വെച്ചൂരെ തുറയരയനു വെറ്റിലപാക്ക് വെറ്റിലപാക്ക്

കരിമ്പുള്ളിറൌക്കയിട്ട് കരിമീനും കൂട്ടുകാരും
കൈകൊട്ടിക്കളിക്കുന്ന കടവരികത്ത്
ആഹാ കടവരികത്ത്..
കൈതപ്പൂക്കുടമുലഞ്ഞു വിരിഞ്ഞുവരുംപോലൊരു
കല്യാണപ്പെണ്ണ്...
അവള്‍ കൈകഴുകിത്തൊടേണ്ടൊരു കല്യാണപ്പെണ്ണ്
ആ പെണ്ണിനെ ഞങ്ങള്‍ക്കു താ പെണ്‍തുറക്കാരേ
അതിനു പെണ്‍പണമെണ്ണിവയ്ക്കണം ആണ്‍തുറക്കാരേ

കളമുണ്ടും തോളിലിട്ടു തൈത്തെങ്ങിന്‍ തേന്‍കുടങ്ങള്‍
ഇളം പാലു ചുരത്തുന്ന വരമ്പരികത്ത്
ആഹാ വരമ്പരികത്ത്
കളിയോടം തണ്ടുവെച്ചു തുഴഞ്ഞുവരും പോലൊരു
കല്യാണപ്പയ്യന്‍......
അവന്‍ കാമദേവന്‍ തൊഴേണ്ടൊരു കല്യാണപ്പയ്യന്‍
ആ പയ്യനെ ഞങ്ങള്‍ക്കുതാ പൂന്തുറക്കാരേ
അതിനാണ്‍പണമെണ്ണിവയ്ക്കണം പെണ്‍തുറക്കാരേ

vĕḽuttavāvinuṁ makkaḽkkuṁ vĕḽḽittalekkĕṭṭ
vembanāṭṭugāyalinn maññakkuṟikkūṭṭ
veccuveccu pandalilĕttuṁ kāṭrinittirikkaḽḽ
ŏru koppakkaḽḽ......
vĕccūrĕ tuṟayarayanu vĕṭrilabākk vĕṭrilabākk

karimbuḽḽiṟaൌkkayiṭṭ karimīnuṁ kūṭṭugāruṁ
kaigŏṭṭikkaḽikkunna kaḍavarigatt
āhā kaḍavarigatt..
kaidappūkkuḍamulaññu viriññuvaruṁpolŏru
kalyāṇappĕṇṇ...
avaḽ kaigaḻugittŏḍeṇḍŏru kalyāṇappĕṇṇ
ā pĕṇṇinĕ ñaṅṅaḽkku tā pĕṇduṟakkāre
adinu pĕṇbaṇamĕṇṇivaykkaṇaṁ āṇduṟakkāre

kaḽamuṇḍuṁ toḽiliṭṭu taittĕṅṅin denkuḍaṅṅaḽ
iḽaṁ pālu surattunna varambarigatt
āhā varambarigatt
kaḽiyoḍaṁ taṇḍuvĕccu tuḻaññuvaruṁ polŏru
kalyāṇappayyan......
avan kāmadevan dŏḻeṇḍŏru kalyāṇappayyan
ā payyanĕ ñaṅṅaḽkkudā pūnduṟakkāre
adināṇbaṇamĕṇṇivaykkaṇaṁ pĕṇduṟakkāre