Vellitten kinnam

വെള്ളിത്തേന്‍ കിണ്ണം
Work
Year
Language

വെള്ളിത്തേന്‍ കിണ്ണം പോല്‍
വെണ്ണക്കല്‍ ശില്പം പോല്‍
തുള്ളിയരികത്തു വന്ന പെണ്ണേ
ശൃംഗാരം മാറത്ത് ശ്രീവത്സം ചാര്‍ത്തിയ
ശ്രീകലയാം പഞ്ചമിനിലാവേ (വെള്ളിത്തേന്‍)

മനസ്സിനുള്ളില്‍ വിടര്‍ന്നു
മലര്‍ക്കിനാവില്‍ തെളിഞ്ഞു
മനസ്സിനുള്ളില്‍ വിടര്‍ന്നു
മലര്‍ക്കിനാവില്‍ തെളിഞ്ഞു
മധുരം എനിക്കു നീ പകര്‍ന്നു
നിന്നെ ഞാനെന്‍ മനോരഥദേവതയാക്കും
മഹാലക്ഷ്മിയാക്കും (വെള്ളിത്തേന്‍)

കരളിനുള്ളില്‍ പടര്‍ന്നു
കുളിര്‍നിലാവില്‍ തളിര്‍ത്തു
കരളിനുള്ളില്‍ പടര്‍ന്നു
കുളിര്‍നിലാവില്‍ തളിര്‍ത്തു
ലഹരി എനിക്കു നീ ചൊരിഞ്ഞു
നിന്നെ ഞാനെന്‍ മദാലസമോഹിനിയാക്കും
ഭാഗ്യലക്ഷ്മിയാക്കും (വെള്ളിത്തേന്‍)

vĕḽḽitten kiṇṇaṁ pol
vĕṇṇakkal śilbaṁ pol
tuḽḽiyarigattu vanna pĕṇṇe
śṛṁgāraṁ māṟatt śrīvatsaṁ sārttiya
śrīgalayāṁ pañjaminilāve (vĕḽḽitten)

manassinuḽḽil viḍarnnu
malarkkināvil tĕḽiññu
manassinuḽḽil viḍarnnu
malarkkināvil tĕḽiññu
madhuraṁ ĕnikku nī pagarnnu
ninnĕ ñānĕn manorathadevadayākkuṁ
mahālakṣmiyākkuṁ (vĕḽḽitten)

karaḽinuḽḽil paḍarnnu
kuḽirnilāvil taḽirttu
karaḽinuḽḽil paḍarnnu
kuḽirnilāvil taḽirttu
lahari ĕnikku nī sŏriññu
ninnĕ ñānĕn madālasamohiniyākkuṁ
bhāgyalakṣmiyākkuṁ (vĕḽḽitten)