Vellippookkal

വെള്ളിപ്പൂക്കള്‍
Year
Language

വെള്ളിപ്പൂക്കൾ ചൂടി തുള്ളിവന്നു ആശകൾ
അഴകിൻ പീലിനീർത്തി നൃത്തമാടി വാടികൾ
ലാലാലാ ലാലല്ലലാ - 2
(വെള്ളിപ്പൂക്കൾ....)

ഏതോ പൂങ്കിനാവിൻ ഗാനം പാടി പൂങ്കുയിൽ - 2
ഒരു കാറ്റിൻ തേരിലേറി ഓടിവന്നു പൂമണം
താഴെ താഴ്വരയിൽ ഹംസഗാനം കേട്ടു ഞാൻ
വെള്ളിപ്പൂക്കൾ ചൂടി തുള്ളിവന്നു ആശകൾ
അഴകിൻ പീലിനീർത്തി നൃത്തമാടി വാടികൾ

വാനിൽ പൂത്തിടേണ്ട താരകങ്ങൾ മാഞ്ഞിടാം - 2
ഒരു രാഗം തൂകിവന്ന ഞാനുമിന്നു മാറിടാം
ഓമൽഗാനമായ് നിൻ ഓർമ്മയെന്നും നിന്നിടും
(വെള്ളിപ്പൂക്കൾ....) - 2

vĕḽḽippūkkaḽ sūḍi tuḽḽivannu āśagaḽ
aḻagin pīlinīrtti nṛttamāḍi vāḍigaḽ
lālālā lālallalā - 2
(vĕḽḽippūkkaḽ....)

edo pūṅgināvin gānaṁ pāḍi pūṅguyil - 2
ŏru kāṭrin derileṟi oḍivannu pūmaṇaṁ
tāḻĕ tāḻvarayil haṁsagānaṁ keṭṭu ñān
vĕḽḽippūkkaḽ sūḍi tuḽḽivannu āśagaḽ
aḻagin pīlinīrtti nṛttamāḍi vāḍigaḽ

vānil pūttiḍeṇḍa tāragaṅṅaḽ māññiḍāṁ - 2
ŏru rāgaṁ tūgivanna ñānuminnu māṟiḍāṁ
omalgānamāy nin ormmayĕnnuṁ ninniḍuṁ
(vĕḽḽippūkkaḽ....) - 2