Vellinilaavil

വെള്ളിനിലാവില്‍
Year
Language

വെള്ളിനിലാവിൽ നാണിച്ചുമാറും കറുത്ത യാമിനി
നിന്നന്തരംഗത്തിൻ മാളങ്ങളിൽ നിന്നും
ഉണരുന്നതേതു വികാരം ?
(വെള്ളിനിലാവിൽ...)
വെള്ളിനിലാവിൽ നാണിച്ചുമാറും കറുത്ത യാമിനി

ഉറങ്ങാത്ത മോഹങ്ങളിണചേർന്നു രമിക്കും
ഉന്മാദമിളക്കുന്ന രാവിതിൽ
(ഉറങ്ങാത്ത....)
അടങ്ങാത്ത ദാഹങ്ങളലയടിച്ചുയരും
ശൃംഗാര മദാലസമാം നിമിഷം
ഓ ഓ
(വെള്ളിനിലാവിൽ.....)

വിടരാത്ത മോഹത്തിൻ മുത്തുകളേന്തി
വിരഹിണീ നിന്നെത്തേടി ഞാൻ
(വിടരാത്ത....)
അനന്തമാമേതോ സ്വപ്നാടനങ്ങളിൽ
തിരയുന്നു നിന്നെയീ ഞാനലസം
ഓ ഓ
(വെള്ളിനിലാവിൽ....)

vĕḽḽinilāvil nāṇiccumāṟuṁ kaṟutta yāmini
ninnandaraṁgattin māḽaṅṅaḽil ninnuṁ
uṇarunnadedu vigāraṁ ?
(vĕḽḽinilāvil...)
vĕḽḽinilāvil nāṇiccumāṟuṁ kaṟutta yāmini

uṟaṅṅātta mohaṅṅaḽiṇasernnu ramikkuṁ
unmādamiḽakkunna rāvidil
(uṟaṅṅātta....)
aḍaṅṅātta dāhaṅṅaḽalayaḍiccuyaruṁ
śṛṁgāra madālasamāṁ nimiṣaṁ
o o
(vĕḽḽinilāvil.....)

viḍarātta mohattin muttugaḽendi
virahiṇī ninnĕtteḍi ñān
(viḍarātta....)
anandamāmedo svapnāḍanaṅṅaḽil
tirayunnu ninnĕyī ñānalasaṁ
o o
(vĕḽḽinilāvil....)