Vellikkinnam kond nadakkum

വെള്ളിക്കിണ്ണം കൊണ്ട്‌ നടക്കും
Work
Year
Language

വെള്ളിക്കിണ്ണം കൊണ്ടുനടക്കും
വെളുത്തവാവേ
വിണ്ണിലെ വൃന്ദാവനിക വളര്‍ത്തിയ
കന്യക നീ കന്യക നീ (വെള്ളിക്കിണ്ണം)

യമുനാനദിയുടെ കരയിലുറങ്ങും
യദുകുലരാഗിണി നീ
യമുനാനദിയുടെ കരയിലുറങ്ങും
യദുകുലരാഗിണി നീ
പുല്ലാങ്കുഴല്‍ വിളി കേട്ടുണരുന്നൊരു
പുഷ്പകുമാരിക നീ - കല്പക
പുഷ്പകുമാരിക നീ (വെള്ളിക്കിണ്ണം)

നീരാടും കടവില്‍ നിന്നെ
തേടിവരില്ലേ കണ്ണന്‍
നിന്നുടെയാടകള്‍ വാരിയെടുത്തൊരു
നീലക്കാര്‍മുകില്‍ വര്‍ണ്ണന്‍

തിരുമധുരവുമായ് നീലോല്‍പ്പലമിഴി
തിരയുവതാരേ നീ
അല്ലിത്താമര വെള്ളത്താമര
നുള്ളിവിരിച്ചു നീ - എന്തിനു
നുള്ളിവിരിച്ചു നീ (വെള്ളിക്കിണ്ണം)

vĕḽḽikkiṇṇaṁ kŏṇḍunaḍakkuṁ
vĕḽuttavāve
viṇṇilĕ vṛndāvaniga vaḽarttiya
kanyaga nī kanyaga nī (vĕḽḽikkiṇṇaṁ)

yamunānadiyuḍĕ karayiluṟaṅṅuṁ
yadugularāgiṇi nī
yamunānadiyuḍĕ karayiluṟaṅṅuṁ
yadugularāgiṇi nī
pullāṅguḻal viḽi keṭṭuṇarunnŏru
puṣpagumāriga nī - kalbaga
puṣpagumāriga nī (vĕḽḽikkiṇṇaṁ)

nīrāḍuṁ kaḍavil ninnĕ
teḍivarille kaṇṇan
ninnuḍĕyāḍagaḽ vāriyĕḍuttŏru
nīlakkārmugil varṇṇan

tirumadhuravumāy nīlolppalamiḻi
tirayuvadāre nī
allittāmara vĕḽḽattāmara
nuḽḽiviriccu nī - ĕndinu
nuḽḽiviriccu nī (vĕḽḽikkiṇṇaṁ)