Velliccilangayaninyanyaum

വെള്ളിച്ചിലങ്കയണിഞ്ഞും
Year
Language

വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്
വള്ളുവനാടന്‍ പെണ്ണ് എന്റെ
വള്ളിക്കുടിലിന്നുള്ളിലിന്നലെ വിരുന്നു വന്നു
വെറുതെ വിരുന്നു വന്നു
(വെള്ളി )
കാതിലോല തക്കയണിഞ്ഞ് കല്ല്‌മാല മാറിലണിഞ്ഞ്
കന്നിമണ്ണില്‍ കാല്‍വിരല്‍ കൊണ്ടവള്‍ കളം വരച്ചു
ഓ ഓ..കളം വരച്ചു
(വെള്ളി...)

നാണമെങ്ങും പൊട്ടിവിരിഞ്ഞു നാവില്‍ നിന്നും മുത്തുകൊഴിഞ്ഞു
കരളിനുള്ളില്‍ കണ്‍മുന കൊണ്ടവള്‍ കവിത കുറിച്ചു
ഓ ഓ..കവിത കുറിച്ചു
(വെള്ളി )

കാറ്റ് വന്നു കിക്കിളി കൂട്ടി കാട്ടുകൈത കണ്ണുകള്‍ പൊത്തി
ഓ .ഓ. (കാറ്റ് വന്നു)
മാന്‍ കിടാവേ നീ മാത്രമെന്തിനു മറഞ്ഞു നിന്നൂ
എന്തേ മറഞ്ഞു നിന്നു (വെള്ളി ചിലങ്ക)

vĕḽḽiccilaṅgayaṇiññuṁ kŏṇḍŏru pĕṇṇ
vaḽḽuvanāḍan pĕṇṇ ĕnṟĕ
vaḽḽikkuḍilinnuḽḽilinnalĕ virunnu vannu
vĕṟudĕ virunnu vannu
(vĕḽḽi )
kādilola takkayaṇiññ kall‌māla māṟilaṇiññ
kannimaṇṇil kālviral kŏṇḍavaḽ kaḽaṁ varaccu
o o..kaḽaṁ varaccu
(vĕḽḽi...)

nāṇamĕṅṅuṁ pŏṭṭiviriññu nāvil ninnuṁ muttugŏḻiññu
karaḽinuḽḽil kaṇmuna kŏṇḍavaḽ kavida kuṟiccu
o o..kavida kuṟiccu
(vĕḽḽi )

kāṭr vannu kikkiḽi kūṭṭi kāṭṭugaida kaṇṇugaḽ pŏtti
o .o. (kāṭr vannu)
mān kiḍāve nī mātramĕndinu maṟaññu ninnū
ĕnde maṟaññu ninnu (vĕḽḽi silaṅga)