Velliccilangayaninyanyau vaadee

വെള്ളിച്ചിലങ്കയണിഞ്ഞു വാടീ
Year
Language

ആ.......
വെള്ളിച്ചിലങ്കയണിഞ്ഞുവാടീ
കുന്നിന്‍ മടിത്തട്ടിലോടിവാടീ
പെണ്ണേ നദിപ്പെണ്ണേ ഒന്നുവരൂ
ഉള്ളില്‍ കുളിരുകള്‍ കോരിത്തരൂ

ലാലാലാലലാലലാ.........

ആഴക്കടലിന്റെ കാമുകിനീ
ആയിരം മുത്തുള്ള സുന്ദരി നീ
ആ....
ആഴക്കടലിന്റെ കാമുകിനീ
ആയിരം മുത്തുള്ള സുന്ദരി നീ
തീരങ്ങളോടെന്തു ചൊല്ലിയാലും
കള്ളങ്ങളെല്ലാമെനിക്കറിയാം നിന്റെ
കള്ളങ്ങളെല്ലാമെനിക്കറിയാം

ആ.......
മേഘങ്ങള്‍ വെള്ള റവുക്കയിട്ടു
ഓരങ്ങള്‍ അല്ലിക്കടുക്കനിട്ടു
ആ.......
മേഘങ്ങള്‍ വെള്ള റവുക്കയിട്ടു
ഓരങ്ങള്‍ അല്ലിക്കടുക്കനിട്ടു
ഓളങ്ങളോടെന്തു ചൊല്ലിയാലും
ഓരോ തുടിപ്പും നിനക്കറിയാമെന്റെ
ഓരോതുടിപ്പും നിനക്കറിയാം

ā.......
vĕḽḽiccilaṅgayaṇiññuvāḍī
kunnin maḍittaṭṭiloḍivāḍī
pĕṇṇe nadippĕṇṇe ŏnnuvarū
uḽḽil kuḽirugaḽ korittarū

lālālālalālalā.........

āḻakkaḍalinṟĕ kāmuginī
āyiraṁ muttuḽḽa sundari nī
ā....
āḻakkaḍalinṟĕ kāmuginī
āyiraṁ muttuḽḽa sundari nī
tīraṅṅaḽoḍĕndu sŏlliyāluṁ
kaḽḽaṅṅaḽĕllāmĕnikkaṟiyāṁ ninṟĕ
kaḽḽaṅṅaḽĕllāmĕnikkaṟiyāṁ

ā.......
meghaṅṅaḽ vĕḽḽa ṟavukkayiṭṭu
oraṅṅaḽ allikkaḍukkaniṭṭu
ā.......
meghaṅṅaḽ vĕḽḽa ṟavukkayiṭṭu
oraṅṅaḽ allikkaḍukkaniṭṭu
oḽaṅṅaḽoḍĕndu sŏlliyāluṁ
oro tuḍippuṁ ninakkaṟiyāmĕnṟĕ
oroduḍippuṁ ninakkaṟiyāṁ