ഹേമന്തകാലം വന്നണഞ്ഞാലും
വാടാമലരുകള്‍ പൊഴിഞ്ഞാലും
(ഹേമന്തകാലം )
ഏഴഴകേ നിന് ചെഞ്ചൊടിയില്‍ (2)
വാര്‍മഴവില്ലുകള്‍ പൂക്കും
ഹേമന്തകാലം വന്നണഞ്ഞാലും
വാടാമലരുകള്‍ പൊഴിഞ്ഞാലും
മുളങ്കാടിന് ചുണ്ടിലെ ഗാനം
ഇളംകാറ്റു മറന്നു പോയാലും
(മുളങ്കാടിന് )
രാഗവതി നിന് ചെഞ്ചൊടികള്‍ (2)
അനുരാഗ ഗാഥകള്‍ മൂളും
ഹേമന്തകാലം വന്നണഞ്ഞാലും
വാടാമലരുകള്‍ പൊഴിഞ്ഞാലും
വാത്മീകി മൂളിയ രാഗം
മധുമാലിനി മറന്നു പോയാലും
(വാത്മീകി )
പ്രേമമയീ നിന് മൗന രാഗത്തില്‍
നിലിപ്പൂപീലി ഞാന്‍ തീര്‍ക്കും
(ഹേമന്തകാലം )