Vellaarappoomala mele

വെള്ളാരപ്പൂമല മേലേ
Work
Year
Language

വെള്ളാരപ്പൂമലമേലെ പൊന്‍‌കിണ്ണം നീട്ടിനീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടിവരുന്നേ... ഓണത്താറാടിവരുന്നേ...

പൂനുള്ളി കുമ്പാളക്കുമ്പിള്‍ നിറഞ്ഞു
ആലകളില്‍ പാലമൃതാലകിടു ചുരന്നു
മാമ്പൂമണവും കുളിരും മാടിവിളിക്കെ
കുറുമൊഴിയുടെ കവിളിതളില്‍ കുങ്കുമമേറ്റു
കുങ്കുമമേറ്റു...
(വെള്ളാര)

നന്തുണിപ്പാട്ടാളി പാണന്‍ വരുമ്പോള്‍
പാഴിരുളും പാടലമാം കതിരു കവിഞ്ഞേ
കാലിക്കുടമണികളിലെ കേളി പതിഞ്ഞ്
അറിയാതൊരു പനിനീരിലെ മഞ്ഞു പൊഴിഞ്ഞേ
മഞ്ഞു പൊഴിഞ്ഞേ...
(വെള്ളാര)

vĕḽḽārappūmalamelĕ pŏn‌kiṇṇaṁ nīṭṭinīṭṭi
āgāśappūmuḍi sūḍi mugilārappaṭṭu suṭri
oṇattāṟāḍivarunne... oṇattāṟāḍivarunne...

pūnuḽḽi kumbāḽakkumbiḽ niṟaññu
ālagaḽil pālamṛtālagiḍu surannu
māmbūmaṇavuṁ kuḽiruṁ māḍiviḽikkĕ
kuṟumŏḻiyuḍĕ kaviḽidaḽil kuṅgumameṭru
kuṅgumameṭru...
(vĕḽḽāra)

nanduṇippāṭṭāḽi pāṇan varumboḽ
pāḻiruḽuṁ pāḍalamāṁ kadiru kaviññe
kālikkuḍamaṇigaḽilĕ keḽi padiññ
aṟiyādŏru paninīrilĕ maññu pŏḻiññe
maññu pŏḻiññe...
(vĕḽḽāra)