Vellaaram kunnatt

വെള്ളാരം കുന്നത്ത്
Year
Language

വെള്ളാരംകുന്നത്ത് തിങ്കളിതാ പൊങ്ങുന്നേ
വെള്ളിപ്പൂം കൊലുസ്സിട്ടു പെണ്ണാളും തുള്ളുന്നേ (2)
തുള്ളാരം തുള്ളി വരും കുഞ്ഞിക്കിളി പാറുന്നേ
തുള്ളിയോടിയും ചിന്തു പാടിയും
തുള്ളിയാടിടാം നമ്മൾക്കാഘോഷം
(വെള്ളാരംകുന്നത്ത്...)

മനമിന്നൊരു തേന്മാവ് മയിലാടും പൂങ്കാവ്‌
കടലോര പൂവലയിൽ കളിയാടും പൂന്തോണി
ഇനി നാവിൽ പാട്ടുണ്ട് ദ്രുതതാള ചോടുണ്ട്
മണിനാഗം പോലഴകായ് ഉടലാടും ചേലുണ്ട്
കളിയാടും പൈങ്കിളിയേ ........
ഇട നെഞ്ചിൽ കനിവില്ലേ ഇണ പാടും പാട്ടില്ലേ
വെട്ടു താളമായ് ഒത്തു ചേർന്നു നാം നൃത്തമാടിടാം ചേലിൽ
(വെള്ളാരംകുന്നത്ത്...)

മധു പെയ്യും പുഷ്പങ്ങൾ വരവേൽക്കും താലങ്ങൾ
കണിവാഴ തൊങ്ങലുകൾ കനവൂറും പൊന്നലകൾ
ശ്രുതി മൂളി ചാഞ്ചാട് മണിവർണ്ണ പൂമ്പാറ്റേ
നുര ചിന്നും ചിരിയോടെ നിറയുന്നു തേൻ ചോല
കളിവാക്കിൻ കിങ്ങിണിയോ...
ലയമാർന്ന പൂവിനകം ലാവണ്യ തേൻകൂട്
പ്രേമലോലനായ് രാഗരൂപനായ് ഓളമാർന്നു വാ പൂങ്കാറ്റേ
(വെള്ളാരംകുന്നത്ത്...)

vĕḽḽāraṁkunnatt tiṅgaḽidā pŏṅṅunne
vĕḽḽippūṁ kŏlussiṭṭu pĕṇṇāḽuṁ tuḽḽunne (2)
tuḽḽāraṁ tuḽḽi varuṁ kuññikkiḽi pāṟunne
tuḽḽiyoḍiyuṁ sindu pāḍiyuṁ
tuḽḽiyāḍiḍāṁ nammaḽkkāghoṣaṁ
(vĕḽḽāraṁkunnatt...)

manaminnŏru tenmāv mayilāḍuṁ pūṅgāv‌
kaḍalora pūvalayil kaḽiyāḍuṁ pūndoṇi
ini nāvil pāṭṭuṇḍ drudadāḽa soḍuṇḍ
maṇināgaṁ polaḻagāy uḍalāḍuṁ seluṇḍ
kaḽiyāḍuṁ paiṅgiḽiye ........
iḍa nĕñjil kaniville iṇa pāḍuṁ pāṭṭille
vĕṭṭu tāḽamāy ŏttu sernnu nāṁ nṛttamāḍiḍāṁ selil
(vĕḽḽāraṁkunnatt...)

madhu pĕyyuṁ puṣpaṅṅaḽ varavelkkuṁ tālaṅṅaḽ
kaṇivāḻa tŏṅṅalugaḽ kanavūṟuṁ pŏnnalagaḽ
śrudi mūḽi sāñjāṭ maṇivarṇṇa pūmbāṭre
nura sinnuṁ siriyoḍĕ niṟayunnu ten sola
kaḽivākkin kiṅṅiṇiyo...
layamārnna pūvinagaṁ lāvaṇya tenkūṭ
premalolanāy rāgarūbanāy oḽamārnnu vā pūṅgāṭre
(vĕḽḽāraṁkunnatt...)