മുത്തൊരുക്കി മുത്തൊരുക്കി
കുന്നിക്കുരുവിന്റെ മുത്തൊരുക്കി
പൊത്തൊരുക്കി പൊത്തൊരുക്കി
മിന്നാമിനുങ്ങിന്റെ പൊത്തൊരുക്കി
മൈലാഞ്ചിക്കാട്ടിലൊരു കൂടൊരുക്കി
മയില്പ്പീലിക്കണ്ണുപോലൊരു കൂടൊരുക്കി
(മുത്തൊരുക്കീ..)
ലല്ലലലാ ലല്ലലാലാ ലല്ലലലലാ
മുത്തു ചിതറും ചിരിയുമായ്
ഇത്തിരിപ്പൂവൽ ചിറകുമായ്
പാട്ടുപാടാൻ കൂട്ടിനുണ്ടൊരു പൈങ്കിളി
കൂ.. കൂ.. കൂ..
പാട്ടുപാടാൻ കൂട്ടിനുണ്ടൊരു പൈങ്കിളി
പൂച്ചിലമ്പിൻ താളമിടും തേൻ കിളി
(മുത്തൊരുക്കീ..)
ഒത്തിരി പാടി ...പാടീ പാ...
ഒത്തിരി പാടി കവിൾ ചുവന്നാൽ
ഒത്തിരിയാടി കിളി തളർന്നാൽ
രാരീരാരോ രാരീരാരോ താരാട്ട്
താമര പൂന്തൊട്ടിലിൽ പിന്നെ തേനൂട്ട്
(മുത്തൊരുക്കീ..)