വാര്‍മുടിയില്‍ ഒറ്റ പനിനീര്ച്ചെമ്പക
പൂവുചൂടിയ സോമലതേ
എന്റെ പ്രിയയുടെ മുഖപ്രസാദം
എന്തിനപഹരിച്ചു ഇവളെ നീ
എന്തിനനുകരിച്ചൂ?
കോടക്കാര്മുകിലിന് മാറത്തുപടരും
കന്നിമിന്നല് കൊടിയില്‍ നിന്നോ
വിലാസവതിയാം പ്രിയയിവള് പുണരുമ്പോള്‍
വിടരും രോമഹര്ഷക്കതിരില് നിന്നോ
ഒരിക്കലും മായാത്ത സ്വര്ണ്ണനിറം
നിന് തിരുവുടലിനു കിട്ടി?
വാര്‍മുടിയില്‍....
സ്വപ്നത്തിന് കരയില്‍ നാണിച്ചുനില്‍ക്കും
സ്വര്ഗ്ഗപുഷ്പത്തളിരില്നിന്നോ
വികാരവതിയാം പ്രിയയില്‍ ഞാനലിയുമ്പോള്‍
വിതിരും നിര്വൃതിതന് കുളിരില്‍ നിന്നോ
ഒരിക്കലും മാറാത്ത പ്രേമഗന്ധം
നിന് ചൊടിയിതളിനു കിട്ടി?
വാര്‍മുടിയില്‍....