വെളിച്ചമസ്തമിച്ചു ഞാനൊരു
തളര്‍ന്നനിഴലായ് നിലം പതിച്ചു
നിഴലായ് അവയവ ശൂന്യമാം നിഴലായ്
നിശാന്ധകാരത്തിലലിഞ്ഞു
നിഴലിനു നാഡീസ്പന്ദനമുണ്ടോ?
നിഴലിനു ഹൃദയമുണ്ടോ?
ഇല്ലെങ്കില്‍ ഏതു ഞരമ്പില്‍ കൊളുത്തുന്നിതെന്നിലെ ദു:ഖമാം നാളം
ഓര്‍മ്മകളെന്നിലെ ദു:ഖമാം നാളം
മരണത്തിനപ്പുറം ജീവിതമുണ്ടോ
ഒരുപുനര്‍ജ്ജന്മമുണ്ടോ?
ഉണ്ടെങ്കില്‍ വീണ്ടുമുദിക്കും വെളിച്ചമേ നമ്മള്‍
കണ്ടാലറിയുമോ നമ്മള്‍ കാലത്ത്
കണ്ടാലറിയുമോ?