വെളിച്ചം വിളക്കിനെ മറക്കുമീ സമസ്യയിൽ (2)
മനുഷ്യ ജന്മങ്ങൾ കാനൽ ജലരേഖകൾ
ബന്ധുരമാകും ബന്ധങ്ങൾ (2)
ബന്ധനങ്ങൾ വെറും പൊയ് വേഷങ്ങൾ
(വെളിച്ചം ......)
ഉദിക്കുന്ന സൂര്യന്റെ കിരണങ്ങൾ വിടർത്തും
ഊഴിയിൽ താമര മലർമൊട്ടുകൾ (2)
ആ പൊൻപരാഗത്തിൻ സ്നേഹ പ്രഭയിൽ
അനുഭൂതി ധന്യത ചൂടി നിൽക്കും (2)
ആ ദിവ്യബന്ധമേ നിത്യസത്യം (2)
ആപാദചൂഡം അഭിരാമം
(വെളിച്ചം ......)
ഇരുട്ടിന്റെ കരിമ്പടം താനേ മൂടും
പൗർണ്ണമി കാർമുകിൽ നിഴൽ മറയ്ക്കും (2)
ആ ശ്യാമ വർണ്ണത്താൽ ഭൂമിയാകെ
വേദന തൻ അശ്രുവർഷമാകും (2)
ആ സ്നേഹഭംഗമേ നിത്യ ശാപം (2)
ആത്മാവിലാളും തീനാളം
(വെളിച്ചം ......)
vĕḽiccaṁ viḽakkinĕ maṟakkumī samasyayil (2)
manuṣya janmaṅṅaḽ kānal jalarekhagaḽ
bandhuramāguṁ bandhaṅṅaḽ (2)
bandhanaṅṅaḽ vĕṟuṁ pŏy veṣaṅṅaḽ
(vĕḽiccaṁ ......)
udikkunna sūryanṟĕ kiraṇaṅṅaḽ viḍarttuṁ
ūḻiyil tāmara malarmŏṭṭugaḽ (2)
ā pŏnparāgattin sneha prabhayil
anubhūdi dhanyada sūḍi nilkkuṁ (2)
ā divyabandhame nityasatyaṁ (2)
ābādasūḍaṁ abhirāmaṁ
(vĕḽiccaṁ ......)
iruṭṭinṟĕ karimbaḍaṁ tāne mūḍuṁ
paurṇṇami kārmugil niḻal maṟaykkuṁ (2)
ā śyāma varṇṇattāl bhūmiyāgĕ
vedana tan aśruvarṣamāguṁ (2)
ā snehabhaṁgame nitya śābaṁ (2)
ātmāvilāḽuṁ tīnāḽaṁ
(vĕḽiccaṁ ......)